---
title: " പഠനോപഹാരമായ് മൊബൈല്‍ഫോണ്‍ സമ്മാനിച്ചു."
english_title: "A mobile phone was donated as a study gift"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/9591/a-mobile-phone-was-donated-as-a-study-gift"
published_at: "2021-11-08T23:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61896a10a2cc9_FB_IMG_1636395226391.jpg"
keywords: []
---

#  പഠനോപഹാരമായ് മൊബൈല്‍ഫോണ്‍ സമ്മാനിച്ചു.

> **Lead Summary:** ഇരിട്ടി: ലയണ്‍സ് ക്ലബ്ബിന്റെ ന്യൂ വോയിസസ് ലേഡി ലയണ്‍ ഫോറത്തിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കരിക്കോട്ടക്കരിയിലെ ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥിക്കു പഠനോപഹാരമായി മൊബൈല്‍ഫോണ്‍ സമ്മാനിച്ചു.

## Article Content

ഇരിട്ടി: ലയണ്‍സ് ക്ലബ്ബിന്റെ ന്യൂ വോയിസസ് ലേഡി ലയണ്‍ ഫോറത്തിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കരിക്കോട്ടക്കരിയിലെ ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥിക്കു പഠനോപഹാരമായി മൊബൈല്‍ഫോണ്‍ സമ്മാനിച്ചു.

ഫോറം ഡിസ്ട്രിക്ട് പ്രസിഡന്റ് ഷീന രാജീവ് ഉല്‍ഘാടനം ചെയ്തു. പ്രസിഡന്റ് വിന്‍സി ജോസഫ് അധ്യക്ഷത വഹിച്ചു. ലേഡി ലയണ്‍ ഫോറം രക്ഷാധികാരി മിനി ഡെന്നിസ് ഉപഹാരം നല്‍കി. മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡെന്നിസ് തോമസ്, അഡിഷണല്‍ ക്യാബിനറ്റ് സെക്രട്ടറിമാരായ കെ.സുരേഷ് ബാബു, കെ.ടി.അനൂപ്, ലയണ്‍സ് ക്ലബ് പ്രസിഡന്റ് ഒ.വിജേഷ്, ഡോ.ജി.ശിവരാമകൃഷ്ണന്‍, ശ്രീജ അനൂപ് എന്നിവര്‍ പ്രസംഗിച്ചു. കുടുംബാംഗങ്ങളുടെ വിവിധ കലാ പരിപാടികളും നടന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/9591/a-mobile-phone-was-donated-as-a-study-gift)