---
title: "സ്വകാര്യ ബസ്​ സമരം പിന്‍വലിച്ചു"
english_title: "Private bus strike called off "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/9596/private-bus-strike-called-off"
published_at: "2021-11-09T00:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61896f48b7baa_n3311083001636396721522bc111978871f3f46338e3e7131af86d70c168722ba03c80cc6553ebd0c0823c2.jpg"
keywords: []
---

# സ്വകാര്യ ബസ്​ സമരം പിന്‍വലിച്ചു

> **Lead Summary:** സംസ്​ഥാനത്ത്​ ചൊവ്വാഴ്ച മുതല്‍ നടത്താനിരുന്ന സ്വകാര്യ ബസ്​ സമരം പിന്‍വലിച്ചു. കോട്ടയം നാട്ടകം ഗസ്റ്റ്ഹൗസില്‍ തിങ്കളാഴ്ച രാ​ത്രി പത്തിന്​​ മന്ത്രി ആന്‍റണി രാജു ബസ് ഉടമകളുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്​ഥാനത്തിലാണ്​ തീരുമാനം.

## Article Content

സംസ്​ഥാനത്ത്​ ചൊവ്വാഴ്ച മുതല്‍ നടത്താനിരുന്ന സ്വകാര്യ ബസ്​ സമരം പിന്‍വലിച്ചു. കോട്ടയം നാട്ടകം ഗസ്റ്റ്ഹൗസില്‍ തിങ്കളാഴ്ച രാ​ത്രി പത്തിന്​​ മന്ത്രി ആന്‍റണി രാജു ബസ് ഉടമകളുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്​ഥാനത്തിലാണ്​ തീരുമാനം.

നവംബര്‍ 18ന്​ മുൻമ്പ് ബസ്​ ഉടമകളുടെ പ്രശ്​നം പരിഹരിക്കുമെന്ന്​ മന്ത്രി അറിയിച്ചു. ഇന്ധന വില കുതിക്കുന്ന പശ്ചാത്തലത്തില്‍ വിദ്യാര്‍ഥികളുടെ ഉള്‍പ്പെടെ യാത്രാനിരക്ക് വര്‍ധിപ്പിക്കണമെന്നും ഡീസല്‍ സബ്സിഡി നല്‍കണമെന്നും ആവശ്യപ്പെട്ടാണ്​​ ബസ്​ ഉടമകള്‍ സമരം ​പ്രഖ്യാപിച്ചത്​.

സമരം പിന്‍വലിച്ചില്ലെങ്കില്‍ നിലവില്‍ ലഭ്യമായ എല്ലാ ബസുകളും സര്‍വിസിന് ഇറക്കാന്‍ കെ.എസ്.ആര്‍.ടി.സിക്ക് നിര്‍ദേശം നല്‍കിയിരുന്നു​.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/9596/private-bus-strike-called-off)