---
title: "പുണ്യം പൂങ്കാവനം പദ്ധതിയില്‍ അനധികൃത പണപ്പിരിവ് നടത്തിയ സിവില്‍ പോലീസ് ഓഫിസര്‍ക്ക് സസ്‌പെന്‍ഷന്‍. "
english_title: "Civil police officer suspended for collecting illegal money in Punyam Poonkavanam project."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/95963/civil-police-officer-suspended-for-collecting-illegal-money-in-punyam-poonkavanam-project"
published_at: "2023-02-09T22:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e527ebd3aa9_suspended.jpg"
keywords: []
---

# പുണ്യം പൂങ്കാവനം പദ്ധതിയില്‍ അനധികൃത പണപ്പിരിവ് നടത്തിയ സിവില്‍ പോലീസ് ഓഫിസര്‍ക്ക് സസ്‌പെന്‍ഷന്‍. 

> **Lead Summary:** എരുമേലിയില്‍ പുണ്യം പൂങ്കാവനം പദ്ധതിയില്‍ അനധികൃത പണപ്പിരിവ് നടത്തിയ സിവില്‍ പോലീസ് ഓഫിസര്‍ക്ക് സസ്‌പെന്‍ഷന്‍. സിവില്‍ പൊലീസ് ഓഫീസറായ നവാസിനെ അന്വേഷണ വിധേയമായി ജില്ലാ പൊലീസ് മേധാവി കെ കാര്‍ത്തിക്ക് ഐപിഎസ് സസ്‌പെന്റ് ചെയ്തു.അനധികൃതമായി പണം പിരിച്ചെടുത്തെന്ന പരാതിയെ തുടര്‍ന്നാണ് സിവില്‍ പൊലീസ് ഓഫിസര്‍ക്കെതിരായ അച്ചടക്ക നടപടി. പുണ്യം പൂങ്കാവനത്തിന്റെ എരുമേലി കോ ഓര്‍ഡിനേറ്റര്‍ ചുമതലയിലുള്ള സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ആയിരുന്നു നവാസ്. എരുമേലിയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് സ്വന്തം അക്കൗണ്ടിലേക്ക് 5000 രൂപ പിരിവ് വാങ്ങി എന്നാണ് ഈ ഉദ്യോഗസ്ഥനെതിരെ ലഭിച്ച പരാതി.

## Article Content

എരുമേലിയില്‍ പുണ്യം പൂങ്കാവനം പദ്ധതിയില്‍ അനധികൃത പണപ്പിരിവ് നടത്തിയ സിവില്‍ പോലീസ് ഓഫിസര്‍ക്ക് സസ്‌പെന്‍ഷന്‍. സിവില്‍ പൊലീസ് ഓഫീസറായ നവാസിനെ അന്വേഷണ വിധേയമായി ജില്ലാ പൊലീസ് മേധാവി കെ കാര്‍ത്തിക്ക് ഐപിഎസ് സസ്‌പെന്റ് ചെയ്തു.അനധികൃതമായി പണം പിരിച്ചെടുത്തെന്ന പരാതിയെ തുടര്‍ന്നാണ് സിവില്‍ പൊലീസ് ഓഫിസര്‍ക്കെതിരായ അച്ചടക്ക നടപടി. പുണ്യം പൂങ്കാവനത്തിന്റെ എരുമേലി കോ ഓര്‍ഡിനേറ്റര്‍ ചുമതലയിലുള്ള സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ആയിരുന്നു നവാസ്. എരുമേലിയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് സ്വന്തം അക്കൗണ്ടിലേക്ക് 5000 രൂപ പിരിവ് വാങ്ങി എന്നാണ് ഈ ഉദ്യോഗസ്ഥനെതിരെ ലഭിച്ച പരാതി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/95963/civil-police-officer-suspended-for-collecting-illegal-money-in-punyam-poonkavanam-project)