---
title: "സിസേറിയൻ ചെയ്തതിൽ അശ്രദ്ധയെന്ന് വിലയിരുത്തൽ; അമ്മയും കുഞ്ഞും മരിച്ച സംഭവം, 2ഡോക്ടർമാർക്കെതിരെ കേസ്"
english_title: "Palakkad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/95985/palakkad"
published_at: "2023-02-10T06:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e59c32ba8c3_Screenshot_20230210-065051_Facebook.jpg"
keywords: []
---

# സിസേറിയൻ ചെയ്തതിൽ അശ്രദ്ധയെന്ന് വിലയിരുത്തൽ; അമ്മയും കുഞ്ഞും മരിച്ച സംഭവം, 2ഡോക്ടർമാർക്കെതിരെ കേസ്

> **Lead Summary:** **പാലക്കാട്** : പ്രസവ ശസ്ത്രക്രിയയ്ക്ക് പിന്നാലെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ചിറ്റൂർ താലൂക്ക് ആശുപത്രിയിലെ രണ്ട് ഡോക്ടർമാർക്കെതിരെ പൊലീസ് കേസെടുത്തു. ഡോ.കൃഷ്ണനുണ്ണി, ഡോ. ദീപിക എന്നിവർക്കെതിരെ മനപ്പൂർവമല്ലാത്ത നരഹത്യാക്കുറ്റം ചുമത്തി.

## Article Content

**പാലക്കാട്** : പ്രസവ ശസ്ത്രക്രിയയ്ക്ക് പിന്നാലെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ചിറ്റൂർ താലൂക്ക് ആശുപത്രിയിലെ രണ്ട് ഡോക്ടർമാർക്കെതിരെ പൊലീസ് കേസെടുത്തു. ഡോ.കൃഷ്ണനുണ്ണി, ഡോ. ദീപിക എന്നിവർക്കെതിരെ മനപ്പൂർവമല്ലാത്ത നരഹത്യാക്കുറ്റം ചുമത്തി.

നല്ലേപ്പുള്ളി സ്വദേശി അനിതയുടെ പ്രസവ ശസ്ത്രക്രിയയിൽ ഇരുവർക്കും അനാസ്ഥയും അശ്രദ്ധയും ഉണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തൽ.ഇന്നലെയാണ് അനിത തൃശ്ശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. ഇന്ന് പൊലീസ് ഡോക്ടർമാരുടെ വിശദമൊഴി എടുത്തേക്കും.

പ്രസവവേദന വരാത്തതിനെ തുട‍ര്‍ന്നായിരുന്നു അനിതക്ക് സിസേറിയൻ നടത്തി കുഞ്ഞിനെ പുറത്തെടുത്തത്. തുടര്‍ന്ന് അമിതമായ രക്തസ്രാവമുണ്ടായതോടെ തൃശൂര്‍ മെ‍ിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/95985/palakkad)