---
title: "സംസ്ഥാനത്തെ വൻകിട തോട്ടം ഉടമകൾക്ക് സർക്കാർ പ്രഖ്യാപിച്ച നികുതി ഇളവ് നിലവിൽ വന്നു "
english_title: "Tax"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/95997/tax"
published_at: "2023-02-10T08:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e5b0b51e1cf_download_(21).jpeg"
keywords: []
---

# സംസ്ഥാനത്തെ വൻകിട തോട്ടം ഉടമകൾക്ക് സർക്കാർ പ്രഖ്യാപിച്ച നികുതി ഇളവ് നിലവിൽ വന്നു 

> **Lead Summary:**  **കോഴിക്കോട്: **പൊതുജനത്തിന് മേൽ നികുതിഭാരം അടിച്ചേൽപ്പിക്കുന്ന പ്രഖ്യാപനങ്ങൾക്കിടെ സംസ്ഥാനത്തെ വൻകിട തോട്ടം ഉടമകൾക്ക് സർക്കാർ പ്രഖ്യാപിച്ച നികുതി ഇളവ് നിലവിൽ വന്നു. തോട്ടം മേഖലയുടെ നികുതി ഒഴിവാക്കിക്കൊണ്ടുളള ബില്ലിൽ ഗവർണർ ഒപ്പുവച്ചു. തോട്ടം മേഖലയിലെ പ്രതിസന്ധിയുടെ പേരിലാണ് തോട്ടം നികുതിയും കാർഷിക ആദായ നികുതിയും വേണ്ടെന്നു വച്ചത്. കുടിവെളളം മുതൽ ഇന്ധനം വരെയുളളവയുടെ വില വർദ്ധനയുമായി സഹകരിക്കാൻ പൊതുജനത്തോട് അഭ്യർത്ഥിക്കുന്ന സർക്കാർ ആയിരക്കണക്കിന് ഏക്കർ ഭൂമി കൈവശം വയ്ക്കുന്ന സംസ്ഥാനത്തെ വൻകിട തോട്ടം ഉടമകളോട് കാട്ടുന്ന കാരുണ്യം കാണാതെ പോകാനാകില്ല.

## Article Content

 **കോഴിക്കോട്: **പൊതുജനത്തിന് മേൽ നികുതിഭാരം അടിച്ചേൽപ്പിക്കുന്ന പ്രഖ്യാപനങ്ങൾക്കിടെ സംസ്ഥാനത്തെ വൻകിട തോട്ടം ഉടമകൾക്ക് സർക്കാർ പ്രഖ്യാപിച്ച നികുതി ഇളവ് നിലവിൽ വന്നു. തോട്ടം മേഖലയുടെ നികുതി ഒഴിവാക്കിക്കൊണ്ടുളള ബില്ലിൽ ഗവർണർ ഒപ്പുവച്ചു. തോട്ടം മേഖലയിലെ പ്രതിസന്ധിയുടെ പേരിലാണ് തോട്ടം നികുതിയും കാർഷിക ആദായ നികുതിയും വേണ്ടെന്നു വച്ചത്. കുടിവെളളം മുതൽ ഇന്ധനം വരെയുളളവയുടെ വില വർദ്ധനയുമായി സഹകരിക്കാൻ പൊതുജനത്തോട് അഭ്യർത്ഥിക്കുന്ന സർക്കാർ ആയിരക്കണക്കിന് ഏക്കർ ഭൂമി കൈവശം വയ്ക്കുന്ന സംസ്ഥാനത്തെ വൻകിട തോട്ടം ഉടമകളോട് കാട്ടുന്ന കാരുണ്യം കാണാതെ പോകാനാകില്ല.

തോട്ടം മേഖല ആകെ നഷ്ടത്തിലെ ഉടമകളുടെ വാദം അതേപടി അംഗീകരിച്ചായിരുന്നു തോട്ടം നികുതി ഒഴിവാക്കിക്കൊണ്ട് നിയമനിർമാണം നടത്താൻ പിണറായി സർക്കാർ 2018ൽ തീരുമാനിച്ചത്. ഇതുസംബന്ധിച്ച ബില്ലിലാണ് ഗവർണർ അടുത്തിടെ ഒപ്പുവച്ചത്. ഇതിനു പുറമെ മറ്റ് രണ്ട് വൻ ഇളവുകൾ കൂടി സർക്കാർ തോട്ടം ഉടമകൾക്കായി അന്ന് പ്രഖ്യാപിച്ചിരുന്നു. കാർഷികാദായ നികുതിക്ക് മോറട്ടോറിയം ഏർപ്പെടുത്തിയതായിരുന്നു ഒന്ന്. തോട്ടങ്ങളിൽ നിന്ന് മുറിക്കുന്ന റബ്ബർ മരങ്ങൾക്ക് പണം അടയ്ക്കണമെന്ന സിനിയറേജ് വ്യവസ്ഥ റദ്ദ് തായിരുന്നു മറ്റൊന്ന്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/95997/tax)