---
title: "ഉന്നതി ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് വിവിധ തരം സൗജന്യ കോഴ്സുകളെക്കുറിച്ച് ക്ലാസുകൾ നൽകി"
english_title: "Mananthavady"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/96023/mananthavady"
published_at: "2023-02-10T11:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e5dd9f67a02_Picsart_23-02-10_11-19-13-244.jpg"
keywords: []
---

# ഉന്നതി ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് വിവിധ തരം സൗജന്യ കോഴ്സുകളെക്കുറിച്ച് ക്ലാസുകൾ നൽകി

> **Lead Summary:** **മാനന്തവാടി** : മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ 2018 - 19 സാമ്പത്തിക വർഷം 100 ദിവസം ജോലി ചെയ്ത കുടുംബങ്ങളിലെ 18 നും 45 നും ഇടയിൽ പ്രായമുള്ള ഉന്നതി ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് ആർ എസ് ഇ ടി ഐ, ഡി ഡി യു ജി കെ വൈ മുഖേന ലഭിക്കുന്ന വിവിധ തരം സൗജന്യ കോഴ്സുകളെക്കുറിച്ച് ക്ലാസുകൾ നൽകി.

## Article Content

**മാനന്തവാടി** : മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ 2018 - 19 സാമ്പത്തിക വർഷം 100 ദിവസം ജോലി ചെയ്ത കുടുംബങ്ങളിലെ 18 നും 45 നും ഇടയിൽ പ്രായമുള്ള ഉന്നതി ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് ആർ എസ് ഇ ടി ഐ, ഡി ഡി യു ജി കെ വൈ മുഖേന ലഭിക്കുന്ന വിവിധ തരം സൗജന്യ കോഴ്സുകളെക്കുറിച്ച് ക്ലാസുകൾ നൽകി.

പരിശീലന ഉദ്ഘാടനം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയഭാരതി ഉദ്ഘാടനം നിർവ്വഹിച്ചു. ഉന്നതി പദ്ധതി വിശദീകരണം ജോയിന്റ് പ്രോഗ്രാം കോ ഓഡിനേറ്റർ പ്രീതി മേനോൻ നിർവ്വഹിച്ചു. ബ്ലോക്ക് പ്രോഗ്രാം ഓഫീസർ സ്വാഗതം പറഞ്ഞു. ആർ എസ് ഇ ടി ഐ,ഫാക്കൽറ്റി മരിയ ബേബി, കുടുംബശ്രീ ബ്ലാക്ക് കോ ഓഡിനേറ്റർമാരായ പ്രീത.കെ.പി , അനുശ്രീ വി.കെ എന്നിവർ വിവിധ സ്വയം തൊഴിൽ സംരംഭങ്ങളെ കുറിച്ച് ക്ലാസുകൾ നൽകി. ബ്ലോക്ക് ജോയിന്റ ബി.ഡി. ഒ . സുരേഷ് പരിശീലനത്തിന്‌ നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/96023/mananthavady)