---
title: "നാണയങ്ങള്‍ ലഭിക്കുന്ന എ ടി എം: 12 നഗരങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കാൻ പദ്ധതി"
english_title: "A T M"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/96040/a-t-m"
published_at: "2023-02-10T12:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e5e9ca5c753_Screenshot_2023-02-10-12-15-37-55_439a3fec0400f8974d35eed09a31f914.jpg"
keywords: []
---

# നാണയങ്ങള്‍ ലഭിക്കുന്ന എ ടി എം: 12 നഗരങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കാൻ പദ്ധതി

> **Lead Summary:** **ന്യൂഡല്‍ഹി**: ക്യൂആര്‍ കോഡ് അടിസ്ഥാനമാക്കി നാണയങ്ങള്‍ ലഭ്യമാക്കുന്ന വെന്‍ഡിംഗ് മെഷീനുകള്‍ പുറത്തിറക്കാൻ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. നാണയങ്ങളുടെ വിതരണവും ലഭ്യതയും സമൂഹത്തില്‍ വര്‍ധിപ്പിക്കുക എന്നതാണ് ഈ പരീക്ഷണ പദ്ധതിയുടെ ലക്ഷ്യം. ഫെബ്രുവരി എട്ടിനാണ് പുതിയ തീരുമാനവുമായി റിസര്‍വ് ബാങ്ക് രംഗത്തെത്തിയത്.

## Article Content

**ന്യൂഡല്‍ഹി**: ക്യൂആര്‍ കോഡ് അടിസ്ഥാനമാക്കി നാണയങ്ങള്‍ ലഭ്യമാക്കുന്ന വെന്‍ഡിംഗ് മെഷീനുകള്‍ പുറത്തിറക്കാൻ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. നാണയങ്ങളുടെ വിതരണവും ലഭ്യതയും സമൂഹത്തില്‍ വര്‍ധിപ്പിക്കുക എന്നതാണ് ഈ പരീക്ഷണ പദ്ധതിയുടെ ലക്ഷ്യം. ഫെബ്രുവരി എട്ടിനാണ് പുതിയ തീരുമാനവുമായി റിസര്‍വ് ബാങ്ക് രംഗത്തെത്തിയത്.

2023ലെ ആര്‍ബിഐയുടെ മോണിറ്ററി പോളിസിയുടെ ഭാഗമായാണ് ഈ പുതിയ പദ്ധതി പ്രഖ്യാപിച്ചത്. ഇന്ത്യയിലെ 12 നഗരങ്ങളിലാണ് ഈ പദ്ധതി പരീക്ഷണടിസ്ഥാനത്തില്‍ നടപ്പിലാക്കുക. പരീക്ഷണ ഘട്ടത്തിലെ വിജയം കണക്കാക്കിയ ശേഷം ക്യൂആര്‍ ബേസ്ഡ് സംവിധാനത്തില്‍ ഇന്ത്യയിലാകമാനം പദ്ധതി വ്യാപിക്കുന്നതിനെപ്പറ്റി ആര്‍ബിഐ ആലോചിക്കുമെന്നാണ് വിവരം.

അതേസമയം മോണിറ്ററി പോളിസിയിലെ ചില മാറ്റങ്ങളെപ്പറ്റിയും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് വിശദീകരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/96040/a-t-m)