---
title: "പ്രണവിന്റെ' ഹൃദയം'  റി-റിലീസിന്"
english_title: "For the re-release of Pranav's Heart"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/96058/for-the-re-release-of-pranavs-heart"
published_at: "2023-02-10T12:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e5f2f4313de_Screenshot_2023-02-10-12-52-43-75_a23b203fd3aafc6dcb84e438dda678b6.jpg"
keywords: []
---

# പ്രണവിന്റെ' ഹൃദയം'  റി-റിലീസിന്

> **Lead Summary:** പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം റി- റിലീസിന്. വാലന്റൈൻ ദിനത്തോട് അനുബന്ധിച്ചാണ് ചിത്രം വീണ്ടും റിലീസിന് ഒരുങ്ങുന്നത്. ഫെബ്രുവരി 10മുതലാകും ഹൃദയം റിലീസ് ചെയ്യുകയെന്ന് നിർമ്മാതാവ് വിശാഖ് സുബ്ര​ഹ്മണ്യം അറിയിച്ചു.

## Article Content

പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം റി- റിലീസിന്. വാലന്റൈൻ ദിനത്തോട് അനുബന്ധിച്ചാണ് ചിത്രം വീണ്ടും റിലീസിന് ഒരുങ്ങുന്നത്. ഫെബ്രുവരി 10മുതലാകും ഹൃദയം റിലീസ് ചെയ്യുകയെന്ന് നിർമ്മാതാവ് വിശാഖ് സുബ്ര​ഹ്മണ്യം അറിയിച്ചു.

കൊച്ചി, ചെന്നൈ, ബാം​ഗ്ലൂർ, കോയമ്പത്തൂർ എന്നിവിടങ്ങളിലാകും ഹൃദയം ആദ്യ റിലീസ്. വാലന്റൈൻസ് ഡേ പ്രമാണിച്ച് ഇം​ഗ്ലീഷിൽ നിന്നും ടൈറ്റാനിക്കും ഹിന്ദിയിൽ‌ ഷാരൂഖിന്റെ ദിൽവാലെ ദുൽഹനിയ ലേ ജായേംഗെയും തമാഷയും, തമിഴിൽ‌ നിന്നും വിണ്ണൈത്താണ്ടി വരുവായ, മിന്നലെ എന്നീ ചിത്രങ്ങളും റി- റിലീസ് ചെയ്യുന്നുണ്ടെന്നാണ് വിവരം.

അതേസമയം മലയാളത്തിൽ നിന്നും നിവിൻ പോളിയുടെ പ്രണയവും റിലീസ് ചെയ്യുന്നുണ്ടെന്ന് ട്രേഡ് അനലിസ്റ്റ് ആയ ശ്രീധർ പിള്ളൈ ട്വീറ്റ് ചെയ്തിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോ​ഗിക പ്രതികരണങ്ങൾ വന്നിട്ടില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/96058/for-the-re-release-of-pranavs-heart)