---
title: "തലശേരിയിൽ പോലീസ് ചമഞ്ഞ് കവർച്ച:അതിഥി തൊഴിലാളിയുടെ മുഖത്ത് കുരുമുളക് സ്പ്രേ അടിച്ച് മൊബൈൽ ഫോൺ കവർന്നു"
english_title: "Police in Thalassery, robbery"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/96107/police-in-thalassery-robbery"
published_at: "2023-02-10T15:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e6194736ee8_Screenshot_2023-02-10-15-37-49-68_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# തലശേരിയിൽ പോലീസ് ചമഞ്ഞ് കവർച്ച:അതിഥി തൊഴിലാളിയുടെ മുഖത്ത് കുരുമുളക് സ്പ്രേ അടിച്ച് മൊബൈൽ ഫോൺ കവർന്നു

> **Lead Summary:** **തലശ്ശേരി:** അതിഥി തൊഴിലാളിയുടെ മുഖത്ത് കുരുമുളക് സ്പ്രേ അടിച്ച് മൊബൈൽ ഫോൺ കവർന്നു. താമസസ്ഥലത്ത് നിന്നും രാവിലെ ജോലിക്ക് പോവുകയായിരുന്ന അതിഥി തൊഴിലാളി സഞ്ജയ് ബാരയാണ് കവർച്ചക്കിരയായത്. വഴി തടഞ്ഞ് പോലിസാണെന്ന് ഭീഷണിപ്പെടുത്തിയ രണ്ടംഗ സംഘം സെൽ ഫോൺ തട്ടിപ്പറിച്ചു രക്ഷപ്പെടുകയായിരുന്നു.

## Article Content

**തലശ്ശേരി:** അതിഥി തൊഴിലാളിയുടെ മുഖത്ത് കുരുമുളക് സ്പ്രേ അടിച്ച് മൊബൈൽ ഫോൺ കവർന്നു. താമസസ്ഥലത്ത് നിന്നും രാവിലെ ജോലിക്ക് പോവുകയായിരുന്ന അതിഥി തൊഴിലാളി സഞ്ജയ് ബാരയാണ് കവർച്ചക്കിരയായത്. വഴി തടഞ്ഞ് പോലിസാണെന്ന് ഭീഷണിപ്പെടുത്തിയ രണ്ടംഗ സംഘം സെൽ ഫോൺ തട്ടിപ്പറിച്ചു രക്ഷപ്പെടുകയായിരുന്നു.

പഴയ ബസ് സ്റ്റാന്റ് പരിസരത്തെ കവിത ലോഡ്ജിൽ താമസിക്കുന്ന ബംഗാൾ സ്വദേശി സജ്ജയ് ബാര (36)യാണ് കവർച്ചക്കിരയായത്. രാവിലെ 6 മണിയോടെ തൊട്ടടുത്ത ഒ.വി.റോഡിൽ വച്ചാണ് സംഭവം. കോൺക്രീറ്റ് ജോലിക്കാരനാണ് സഞ്ജയ്. തൊഴിൽ സ്ഥലം അറിയാൻ മറ്റ് തൊഴിലാളികൾ കേന്ദ്രീകരിക്കുന്ന ടൗൺ ഹാൾ ജംഗ് ഷനിലേക്ക് പോകുന്നതിനിടയിൽ രണ്ട് പേർ പോലിസാണെന്ന് ഭീഷണിപ്പെടുത്തി തിരിച്ചറിയൽ രേഖ ആവശ്യപ്പെട്ടു.

തുടർന്ന് യുവാവിന്റെ മുഖത്ത് സ്പ്രേ തെളിച്ച് കൈവശ മുണ്ടായ സെൽ ഫോൺ പിടിച്ചു പറിച്ചു സ്ഥലം വിടുകയായിരുന്നുവത്രെ. കഴിഞ്ഞ മൂന്നാഴ്ചക്കകം നഗരത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട രണ്ടാമത്തെ സമാന സംഭവമാണിത്. ഇക്കഴിഞ്ഞ ജനവരി 17 ന് കൊൽക്കത്ത മിഡ്നാപ്പൂർ സ്വദേശി സുൽത്താന്റെ (19) ഇരുപതിയിരം വിലവരുന്ന സെൽ ഫോൺ മുകുന്ദ് മല്ലർ റോഡ് ജംഗ്ഷനടുത്ത് വച്ച് കവർന്നിരുന്നു.

കൊളശ്ശേരിയിലെ കോഴിക്കടയിൽ ജോലി ക്ക് പോവുന്നതിനിടയിലാണ് യാത്ര ചെയ്ത സൈക്കിൾ തടഞ്ഞ് പോലീസാണെന്ന് പറഞ്ഞ് തിരിച്ചറിയൽ കാർഡ് ആവശ്യപ്പെടുകയും കണ്ണിൽ വിഷ ദ്രാവകം തളിച്ച് ഫോൺ തട്ടിപ്പറിക്കുകയും ചെയ്തത്. ഈ കേസിലും പ്രതിയെ പിടികൂടാനായിട്ടില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/96107/police-in-thalassery-robbery)