---
title: "കുറുമാത്തൂർ പദ്ധതിയുടെ ഭാഗമായി പൊക്കുണ്ട് ടൗൺ ക്ലീൻ സിറ്റി പ്രഖ്യാപനവും ശുചിത്വ സന്ദേശശിൽപ്പം അനാച്ഛാദനവും നടന്നു"
english_title: "Kurumathur project"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/96121/kurumathur-project"
published_at: "2023-02-10T16:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e6265c6d4f3_IMG-20230210-WA0160.jpg"
keywords: []
---

# കുറുമാത്തൂർ പദ്ധതിയുടെ ഭാഗമായി പൊക്കുണ്ട് ടൗൺ ക്ലീൻ സിറ്റി പ്രഖ്യാപനവും ശുചിത്വ സന്ദേശശിൽപ്പം അനാച്ഛാദനവും നടന്നു

> **Lead Summary:** **തളിപ്പറമ്പ**: മാലിന്യം വലിച്ചെറിയപ്പെടാത്ത കുറുമാത്തൂർ പദ്ധതിയുടെ ഭാഗമായി പൊക്കുണ്ട് ടൗൺ ക്ലീൻ സിറ്റി പ്രഖ്യാപനവും ശുചിത്വ സന്ദേശശിൽപ്പം അനാച്ഛാദനവും നടന്നു. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.എം.കൃഷ്ണൻ പ്രഖ്യാപനവും അനാഛാദനവും നിർവ്വഹിച്ചു.

## Article Content

**തളിപ്പറമ്പ**: മാലിന്യം വലിച്ചെറിയപ്പെടാത്ത കുറുമാത്തൂർ പദ്ധതിയുടെ ഭാഗമായി പൊക്കുണ്ട് ടൗൺ ക്ലീൻ സിറ്റി പ്രഖ്യാപനവും ശുചിത്വ സന്ദേശശിൽപ്പം അനാച്ഛാദനവും നടന്നു. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.എം.കൃഷ്ണൻ പ്രഖ്യാപനവും അനാഛാദനവും നിർവ്വഹിച്ചു.

വർണ്ണം - 2025 ശുചിത്വവും ഹരിതാഭവുമായ ഗ്രാമം, മാലിന്യം വലിച്ചെറിയാത്ത ഗ്രാമം പദ്ധതിയുടെ ഭാഗമായാണ് പൊക്കുണ്ടിൽ ശുചിത്വ സന്ദേശ ശിൽപം തയാറാക്കിയത്. പദ്ധതിയുടെ ഭാഗമായി പൊക്കുണ്ട് ടൗൺ ക്ലീൻ സിറ്റി പ്രഖ്യാപനത്തോടൊപ്പം ശിൽപ്പത്തിൻ്റെ അനാഛാദനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി.എം കൃഷ്ണൻ നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.എം.സീന അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പാച്ചേനി രാജീവൻ, ബ്ലോക്ക് പഞ്ചായത്ത് മെംബർ സി.എം സവിത, ഹരിത കേരള മിഷൻ ജില്ല കോഡിനേറ്റർ ഇ.കെ സോമശേഖരൻ, സ്ഥിരം സമിതി അധ്യക്ഷൻമ്മാരായ ടി.പി.പ്രസന്ന , പി.ലക്ഷമണൻ, സി.അനിത, പി.കെ കുഞ്ഞിരാമൻ, കെ.പി.താജുദ്ദീൻ, കെ.പി.ഭാർഗ്ഗവൻ, ടി.ടി.സുനിൽകുമാർ, ഹരിത കർമ്മ സേന അംഗം ദിവ്യ, സി.ഡി.എസ് ചെയർപേഴ്സൺ എൻ.റീജ, എന്നിവർ സംസാരിച്ചു, ശിൽപം തയ്യാറാക്കുന്നതിന് നേതൃത്വം നൽകിയ ടി.പി അബ്ദുൾ റഹ്മാൻ നാജ്, ശിൽപ്പി സണ്ണി കുറുമാത്തൂർ എന്നിവരെ ബ്ലോക്ക് പ്രസിഡണ്ട് ഉപഹാരം നൽകി ആദരിച്ചു. വാർഡ് മെംബർ കെ.വി.നാരായണൻകുട്ടി സ്വാഗതവും, സി.അനിത നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/96121/kurumathur-project)