---
title: "മൃദംഗശൈലേശ്വരി ക്ഷേത്രത്തിലെ പുനപ്രതിഷ്ഠയും തൃക്ക ശിവക്ഷേത്രത്തിൽ നിന്നും തിരുവാഭരണ ഘോഷയാത്രയും സംഘടിപ്പിച്ചു"
english_title: "Mridangashaileshwari Temple"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/96133/mridangashaileshwari-temple"
published_at: "2023-02-10T17:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e62deb1da52_Screenshot_2023-02-10-17-03-34-51_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# മൃദംഗശൈലേശ്വരി ക്ഷേത്രത്തിലെ പുനപ്രതിഷ്ഠയും തൃക്ക ശിവക്ഷേത്രത്തിൽ നിന്നും തിരുവാഭരണ ഘോഷയാത്രയും സംഘടിപ്പിച്ചു

> **Lead Summary:** **മുഴക്കുന്ന്**: മൃദംഗശൈലേശ്വരി ക്ഷേത്രത്തിലെ പുനപ്രതിഷ്ഠയും നവീകരണ കലശത്തിന്റെ ഭാഗമായി കൂത്തുപറമ്പ് തൃക്ക ശിവക്ഷേത്രത്തിൽ നിന്നും തിരുവാഭരണ ഘോഷയാത്ര സംഘടിപ്പിച്ചു. നിരവധി സ്ത്രീകളും കുട്ടികളുമാണ് ഘോഷയാത്രയിൽ പങ്കെടുത്തത്. മുഴക്കുന്ന മൃദംഗശൈലേശ്വരി ക്ഷേത്രത്തിലെ പുനപ്രതിഷ്ഠയും നവീകരണ കലശവും ഫെബ്രുവരി മൂന്ന് മുതൽ 13 വരെ സംഘടിപ്പിച്ചിരിക്കുകയാണ്.

## Article Content

**മുഴക്കുന്ന്**: മൃദംഗശൈലേശ്വരി ക്ഷേത്രത്തിലെ പുനപ്രതിഷ്ഠയും നവീകരണ കലശത്തിന്റെ ഭാഗമായി കൂത്തുപറമ്പ് തൃക്ക ശിവക്ഷേത്രത്തിൽ നിന്നും തിരുവാഭരണ ഘോഷയാത്ര സംഘടിപ്പിച്ചു. നിരവധി സ്ത്രീകളും കുട്ടികളുമാണ് ഘോഷയാത്രയിൽ പങ്കെടുത്തത്. മുഴക്കുന്ന മൃദംഗശൈലേശ്വരി ക്ഷേത്രത്തിലെ പുനപ്രതിഷ്ഠയും നവീകരണ കലശവും ഫെബ്രുവരി മൂന്ന് മുതൽ 13 വരെ സംഘടിപ്പിച്ചിരിക്കുകയാണ്.

ബ്രഹ്മശ്രീ കോഴിക്കോട്ടിരി ശ്രീധരൻ നമ്പൂതിരിപ്പാട്,ബ്രഹ്മശ്രീ നന്ത്യാർ വള്ളി ശങ്കരൻ നമ്പൂതിരി എന്നി തന്ത്രിമാരുടെ മുഖ്യ കാർമികത്വത്തിലാണ് ചടങ്ങുകൾ നടക്കുന്നത്. കലശ ദിവസങ്ങളിൽ ലക്ഷദീപ സമർപ്പണവും ഒരുക്കിയിട്ടുണ്ട്.കൂത്തുപറമ്പ് തൃക്കയ്ക്കുന്ന ശിവക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച കൂത്തുപറമ്പ് ഉരുവച്ചാൽ, മട്ടന്നൂർ, ഇരിട്ടി കാക്കയങ്ങാട് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും സ്വീകരണങ്ങൾ ഏറ്റുവാങ്ങിയാണ് വൈകുന്നേരത്തോടെ മുഴക്കുന്ന മൃദംഗശൈലേശ്വരി ക്ഷേത്രത്തിൽ എത്തിച്ചേരുന്നത്.

കൂത്തുപറമ്പിൽ നടന്ന സ്വീകരണത്തിൽ നിരവധി സ്ത്രീകളും കുട്ടികളും പങ്കെടുത്തു. അതോടൊപ്പം മതസൗഹാർദ്ദത്തെ മുൻനിർത്തി വേങ്ങാട് ദർഗ ഷെരീഫ് സംരക്ഷണ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുഴുവൻ പേർക്കും മധുരം വിതരണം ചെയ്തു. എടി അബ്ദുൽ അസീസ്,കെ പി ഹാരിസ്, അസീസ് കെ പി, മുഹമ്മദ് അഫ്സൽ, പ്രകാശൻ, ജാഫർ സാദിഖ് തുടങ്ങിയവർ മധുരവിതരണത്തിന് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/96133/mridangashaileshwari-temple)