---
title: "തളിപ്പറമ്പ് സഹകരണ ആശുപത്രി വാർഷികാഘോഷങ്ങൾക്ക് തുടക്കമായി"
english_title: "Thaliparam Cooperative Hospital's annual celebrations have begun"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/96137/thaliparam-cooperative-hospitals-annual-celebrations-have-begun"
published_at: "2023-02-10T17:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e633491c768_Picsart_23-02-10_17-28-18-175.jpg"
keywords: []
---

# തളിപ്പറമ്പ് സഹകരണ ആശുപത്രി വാർഷികാഘോഷങ്ങൾക്ക് തുടക്കമായി

> **Lead Summary:** **തളിപ്പറമ്പ**: സഹകരണ ആശുപത്രി വാർഷികാഘോഷങ്ങൾക്ക് തുടക്കമായി . ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു. രണ്ട് ദിവസങ്ങളിലായാണ് വാർഷികാഘോഷങ്ങൾ നടക്കുന്നത്. ആശുപത്രി പരിസരത്ത് നടന്ന വാർഷികാഘോഷം പ്രസിഡണ്ട് ടി ബാലകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു.

## Article Content

**തളിപ്പറമ്പ**: സഹകരണ ആശുപത്രി വാർഷികാഘോഷങ്ങൾക്ക് തുടക്കമായി . ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു. രണ്ട് ദിവസങ്ങളിലായാണ് വാർഷികാഘോഷങ്ങൾ നടക്കുന്നത്. ആശുപത്രി പരിസരത്ത് നടന്ന വാർഷികാഘോഷം പ്രസിഡണ്ട് ടി ബാലകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ ഐ ആർ പി സി ക്ക് വേണ്ടി ആശുപത്രിയുടെ നേതൃത്വത്തിൽ നൽകിയ മെഡിക്കൽ ഉപകരണത്തിന്റെ ഉദ്ഘാടനം കെ സന്തോഷും, മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി എം കൃഷ്ണനും നിർവഹിച്ചു. മെഡിക്കൽ സൂപ്രണ്ട് ഡോ വി ജയരാജ്, ഡോ ലതാമേരി ജോസ് , ആനക്കീൽ ചന്ദ്രൻ ,പി രാഹുൽ , ഇ രവിചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.

കോവിഡ് ഒരു വർത്തമാന കാല ചിത്രം എന്ന വിഷയത്തിൽ ഡോ ആർ രമേഷ് ആരോഗ്യ ക്ലാസ് നയിച്ചു. ഫെബ്രവരി 12 ന് ഞായറാഴ്ച ജീവനക്കാരുടെയും ,വിദ്യാർത്ഥികളുടെയും നേതൃത്വത്തിൽ ഡ്രീം പാലസ് ഓഡിറ്റോറിയത്തിൽ വച്ച് വിവിധ കലാപരിപാടികളും അരങ്ങേറും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/96137/thaliparam-cooperative-hospitals-annual-celebrations-have-begun)