---
title: "സ്വകാര്യ ബസ്സിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി അറസ്റ്റിൽ. "
english_title: "The accused who sexually assaulted a woman in a private bus was arrested."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/96148/the-accused-who-sexually-assaulted-a-woman-in-a-private-bus-was-arrested"
published_at: "2023-02-10T19:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e64dab73584_keraal_police_arrest.jpg"
keywords: []
---

# സ്വകാര്യ ബസ്സിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി അറസ്റ്റിൽ. 

> **Lead Summary:** കുന്നംകുളത്ത് സ്വകാര്യ ബസ്സിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി അറസ്റ്റിൽ.

## Article Content

കുന്നംകുളത്ത് സ്വകാര്യ ബസ്സിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി അറസ്റ്റിൽ.

മാറഞ്ചേരി സ്വദേശി ഇസ്മായിലിനെയാണ് (46) അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെ 8.45 ഓടെ കടവല്ലൂരിൽ വച്ചായിരുന്നു സംഭവം. എടപ്പാളിൽ നിന്നും തൃശ്ശൂരിലലേക്ക് പോവുകയായിരുന്ന യുവതിക്ക് നേരെയായിരുന്നു ലൈംഗികാതിക്രമം ഉണ്ടായത്.

ഏതാനും ദിവസം മുമ്പ് നാട്ടുകല്ലിൽ പതിമൂന്ന് വയസ്സുകാരന് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ ട്യൂഷൻ അധ്യാപകന് 30 വർഷം കഠിന തടവും 2 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചിരുന്നു. പട്ടാമ്പി പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. കോട്ടോപ്പാടം സ്വദേശി അൻപത്തിയൊന്നുകാരൻ അബ്ബാസാണ് കേസിലെ പ്രതി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/96148/the-accused-who-sexually-assaulted-a-woman-in-a-private-bus-was-arrested)