---
title: "ഓടുന്ന കാറിന് തീപിടിച്ചു; യാത്രക്കാർ തലനാരിഴക്ക് രക്ഷപ്പെട്ടു "
english_title: "A moving car caught fire; The passengers escaped unhurt"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/96175/A-moving-car-caught-fire;-The-passengers-escaped-unhurt"
published_at: "2023-02-10T20:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e660eec9e51_dfdgdfg.jpg"
keywords: []
---

# ഓടുന്ന കാറിന് തീപിടിച്ചു; യാത്രക്കാർ തലനാരിഴക്ക് രക്ഷപ്പെട്ടു 

> **Lead Summary:** > **മാനന്തവാടി: **കുടുംബം സഞ്ചരിച്ച കാർ ഓടുന്നതിനിടെ തീപിടിച്ച് കത്തിനശിച്ചു. യാത്രക്കാർ തലനാരിഴക്ക് രക്ഷപ്പെട്ടു. ഇന്ന് വൈകീട്ട് ആറോടെ തൃശ്ശിലേരി കാനഞ്ചേരി മൊട്ടക്ക് സമീപമായിരുന്നു അപകടം. മലപ്പുറം കൊണ്ടോട്ടി സ്വദേശി ബിജുവും മാതാപിതാക്കളുമാണ് കാറിലുണ്ടായിരുന്നത്. തൃശ്ശിലേരിയിൽ ബന്ധുവിന്റെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുത്ത് മടങ്ങിപോകുന്നതിനിടെ കാറിന്‍റെ പിൻഭാഗത്തുനിന്ന് പുക ഉയരുകയായിരുന്നു. ഉടൻ വാഹനം റോഡരികിലേക്ക് ഒതുക്കി നിർത്തി അച്ഛനെയും അമ്മയെയും കാറിൽനിന്ന് പുറത്തിറക്കി ദൂരെക്ക് മാറ്റി നിർത്തുകയായിരുന്നു." ഇവർ കാറിൽനിന്ന് ഇറങ്ങിയ ഉടനെ തന്നെ കാർ പൂർണമായും കത്തി.

## Article Content

> **മാനന്തവാടി: **കുടുംബം സഞ്ചരിച്ച കാർ ഓടുന്നതിനിടെ തീപിടിച്ച് കത്തിനശിച്ചു. യാത്രക്കാർ തലനാരിഴക്ക് രക്ഷപ്പെട്ടു. ഇന്ന് വൈകീട്ട് ആറോടെ തൃശ്ശിലേരി കാനഞ്ചേരി മൊട്ടക്ക് സമീപമായിരുന്നു അപകടം. മലപ്പുറം കൊണ്ടോട്ടി സ്വദേശി ബിജുവും മാതാപിതാക്കളുമാണ് കാറിലുണ്ടായിരുന്നത്. തൃശ്ശിലേരിയിൽ ബന്ധുവിന്റെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുത്ത് മടങ്ങിപോകുന്നതിനിടെ കാറിന്‍റെ പിൻഭാഗത്തുനിന്ന് പുക ഉയരുകയായിരുന്നു. ഉടൻ വാഹനം റോഡരികിലേക്ക് ഒതുക്കി നിർത്തി അച്ഛനെയും അമ്മയെയും കാറിൽനിന്ന് പുറത്തിറക്കി ദൂരെക്ക് മാറ്റി നിർത്തുകയായിരുന്നു." ഇവർ കാറിൽനിന്ന് ഇറങ്ങിയ ഉടനെ തന്നെ കാർ പൂർണമായും കത്തി.

കത്തുന്നതിനിടെ കാർ പിന്നോട്ട് നീങ്ങി അരികിലെ മൺതിട്ടയിൽ ഇടിച്ചുനിന്നു. മാനന്തവാടി അഗ്നിരക്ഷാ സേനയെത്തിയാണ് തീയണച്ചത്. ടാറ്റ നാനോ കാറാണ് അപകടത്തിൽപ്പെട്ടത്. തിരുനെല്ലി പൊലീസ് സ്ഥലത്തെത്തി തുടർ നടപടി സ്വീകരിച്ചു. വാഹനമോടിച്ച ബിജുവിന്‍റെ സമയോചിതമായ ഇടപെടൽ കാരണം വൻദുരന്തം ഒഴിവായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/96175/A-moving-car-caught-fire;-The-passengers-escaped-unhurt)