---
title: "കേളകം ഗ്രാമപഞ്ചായത്തിൽ നടപ്പാക്കുന്ന മോഡൽ വാട്ടർഷെഡ് മാനേജ്മെന്റ് പ്രൊജക്റ്റുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേർന്നു. ."
english_title: "Model Watershed Management Project being implemented in Kelakam Gram Panchayat. ."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/96183/model-watershed-management-project-being-implemented-in-kelakam-gram-panchayat"
published_at: "2023-02-10T21:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e667399b111_zdsf.jpg"
keywords: []
---

# കേളകം ഗ്രാമപഞ്ചായത്തിൽ നടപ്പാക്കുന്ന മോഡൽ വാട്ടർഷെഡ് മാനേജ്മെന്റ് പ്രൊജക്റ്റുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേർന്നു. .

> **Lead Summary:** **തിരുവനന്തപുരം: **ഹരിത കേരളം മിഷൻ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, കില എന്നിവയുടെ സഹായത്തോടെ കർണാടകയിലെ സന്നദ്ധ സംഘടനയായ എം വൈ കെ എ പി എസ് ന്റെ നേതൃത്വത്തിൽ കേളകം ഗ്രാമപഞ്ചായത്തിൽ നടപ്പാക്കുന്ന മോഡൽ വാട്ടർഷെഡ് മാനേജ്മെന്റ് പ്രൊജക്റ്റുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേർന്നു. തൊഴിലുറപ്പ് പദ്ധതി സംസ്ഥാന മിഷൻ ഡയറക്ടർ എസ് അനുകുമാരി ഐ എ എസ്സിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുൻ ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദ് ഐ എ എസ്, എം വൈ കെ എ പി എസ് ഡയറക്ടർ അഷ്‌റഫുൾ ഹസ്സൻ ഐ എ എസ്, തൊഴിലുറപ്പ് പദ്ധതി സംസ്ഥാന പ്രോഗ്രാം ഓഫീസർ ബാലചന്ദ്രൻ, നവകേരളം കർമ്മപദ്ധതി സംസ്ഥാന അസിസ്റ്റന്റ് കോർഡിനേറ്റർ അബ്രഹാം കോശി, നവകേരളം കർമപദ്ധതി സംസ്ഥാന കൺസൾട്ടന്റ് ടി പി സുധാകരൻ, കില ലക്ചറർ വിനോദ്, കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ സി ടി അനീഷ്, ഹരിതകേരളം മിഷൻ ജില്ലാ കോർഡിനേറ്റർ ഇ കെ സോമശേഖരൻ, തൊഴിലുറപ്പ് പദ്ധതി ജില്ലാ പ്രോഗ്രാം ഓഫീസർ സുരേന്ദ്രൻ, പേരാവൂർ ബി ഡി ഒ എ സജീവൻ തുടങ്ങിയവർ പങ്കെടുത്തു. എം വൈ കെ എ പി എസ് തയ്യാറാക്കിയ വാട്ടർഷെഡ് മാനേജ്‌മെന്റ് പ്രൊജക്ടിന് യോഗം അംഗീകാരം നൽകി. സംസ്ഥാന സർക്കാരിന്റെ അനുവാദത്തോടെ പ്രവർത്തനം തുടങ്ങാം എന്ന് തീരുമാനിച്ചു.

## Article Content

**തിരുവനന്തപുരം: **ഹരിത കേരളം മിഷൻ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, കില എന്നിവയുടെ സഹായത്തോടെ കർണാടകയിലെ സന്നദ്ധ സംഘടനയായ എം വൈ കെ എ പി എസ് ന്റെ നേതൃത്വത്തിൽ കേളകം ഗ്രാമപഞ്ചായത്തിൽ നടപ്പാക്കുന്ന മോഡൽ വാട്ടർഷെഡ് മാനേജ്മെന്റ് പ്രൊജക്റ്റുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേർന്നു. തൊഴിലുറപ്പ് പദ്ധതി സംസ്ഥാന മിഷൻ ഡയറക്ടർ എസ് അനുകുമാരി ഐ എ എസ്സിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുൻ ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദ് ഐ എ എസ്, എം വൈ കെ എ പി എസ് ഡയറക്ടർ അഷ്‌റഫുൾ ഹസ്സൻ ഐ എ എസ്, തൊഴിലുറപ്പ് പദ്ധതി സംസ്ഥാന പ്രോഗ്രാം ഓഫീസർ ബാലചന്ദ്രൻ, നവകേരളം കർമ്മപദ്ധതി സംസ്ഥാന അസിസ്റ്റന്റ് കോർഡിനേറ്റർ അബ്രഹാം കോശി, നവകേരളം കർമപദ്ധതി സംസ്ഥാന കൺസൾട്ടന്റ് ടി പി സുധാകരൻ, കില ലക്ചറർ വിനോദ്, കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ സി ടി അനീഷ്, ഹരിതകേരളം മിഷൻ ജില്ലാ കോർഡിനേറ്റർ ഇ കെ സോമശേഖരൻ, തൊഴിലുറപ്പ് പദ്ധതി ജില്ലാ പ്രോഗ്രാം ഓഫീസർ സുരേന്ദ്രൻ, പേരാവൂർ ബി ഡി ഒ എ സജീവൻ തുടങ്ങിയവർ പങ്കെടുത്തു. എം വൈ കെ എ പി എസ് തയ്യാറാക്കിയ വാട്ടർഷെഡ് മാനേജ്‌മെന്റ് പ്രൊജക്ടിന് യോഗം അംഗീകാരം നൽകി. സംസ്ഥാന സർക്കാരിന്റെ അനുവാദത്തോടെ പ്രവർത്തനം തുടങ്ങാം എന്ന് തീരുമാനിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/96183/model-watershed-management-project-being-implemented-in-kelakam-gram-panchayat)