---
title: "വാര്‍ഷിക ജനറല്‍ ബോഡി യോഗവും ആദരിക്കല്‍ ചടങ്ങും നടത്തി."
english_title: "Annual general body meeting and felicitation ceremony held"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/96187/annual-general-body-meeting-and-felicitation-ceremony-held"
published_at: "2023-02-10T21:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e669a98cac2_dfdgfh.jpg"
keywords: []
---

# വാര്‍ഷിക ജനറല്‍ ബോഡി യോഗവും ആദരിക്കല്‍ ചടങ്ങും നടത്തി.

> **Lead Summary:** **മാനന്തവാടി: **കമ്മന കുരിശിങ്കല്‍ പ്രദേശത്ത് വര്‍ഷമായി പ്രവര്‍ത്തിച്ചു വരുന്ന ഒരുമ സ്വാശ്രയ സംഘത്തിന്റെ വാര്‍ഷിക ജനറല്‍ ബോഡി യോഗം ചേര്‍ന്നു.കമ്മനയിലെ പൊതുരംഗത്ത് സജീവമായ ഇടപെടലുകള്‍ നടത്തിവരുന്ന സംഘത്തിന്റെ നേതൃത്വത്തില്‍ പ്രദേശത്തെ മരണവീടുകളിലേക്കാവശ്യമായ പന്തല്‍, ലൈറ്റ്, കസേര, കിടപ്പു രോഗികള്‍ക്കാവശ്യമായ എയര്‍ ബെഡ്, വാക്കര്‍, വീല്‍ ചെയര്‍, എന്നിവ സൗജന്യമായി നല്‍കിവരുന്നുണ്ട്.

## Article Content

**മാനന്തവാടി: **കമ്മന കുരിശിങ്കല്‍ പ്രദേശത്ത് വര്‍ഷമായി പ്രവര്‍ത്തിച്ചു വരുന്ന ഒരുമ സ്വാശ്രയ സംഘത്തിന്റെ വാര്‍ഷിക ജനറല്‍ ബോഡി യോഗം ചേര്‍ന്നു.കമ്മനയിലെ പൊതുരംഗത്ത് സജീവമായ ഇടപെടലുകള്‍ നടത്തിവരുന്ന സംഘത്തിന്റെ നേതൃത്വത്തില്‍ പ്രദേശത്തെ മരണവീടുകളിലേക്കാവശ്യമായ പന്തല്‍, ലൈറ്റ്, കസേര, കിടപ്പു രോഗികള്‍ക്കാവശ്യമായ എയര്‍ ബെഡ്, വാക്കര്‍, വീല്‍ ചെയര്‍, എന്നിവ സൗജന്യമായി നല്‍കിവരുന്നുണ്ട്.

വാര്‍ഷികത്തിനോടാനുബന്ധിച്ച് അംഗങ്ങള്‍ പത്മശ്രീ ചെറുവയല്‍ രാമന്‍, എ ബാലകൃഷ്ണന്‍ എന്നിവരെ വീട്ടിലെത്തി ആദരിച്ചു.പ്രസിഡന്റായി കെ.ബി.വിനോദ്, സെക്രട്ടറിയായി വിനോദ് കുമാര്‍ പി എം എന്നിവരെ തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/96187/annual-general-body-meeting-and-felicitation-ceremony-held)