---
title: "ഭാരത് സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് വയനാട് ജില്ല റാലി ആരംഭിച്ചു. "
english_title: "17th Wayanad District Rally to be held at Mananthavadi Government Vacational Higher Secondary School grounds"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/96194/17th-wayanad-district-rally-to-be-held-at-mananthavadi-government-vacational-higher-secondary-school-grounds"
published_at: "2023-02-10T21:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e670866b5e0_adfsfd.jpg"
keywords: []
---

# ഭാരത് സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് വയനാട് ജില്ല റാലി ആരംഭിച്ചു. 

> **Lead Summary:** **മാനന്തവാടി: **മാനന്തവാടി ഗവണ്‍മെന്റ് വെക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൈതാനത്ത് വച്ച് നടക്കുന്ന പതിനേഴാമത് വയനാട് ജില്ലാ റാലി,സ്‌കൗട്ട് ഗൈഡ് സംഗമം എന്നിവയ്ക്ക് തുടക്കം കുറിച്ചു.ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ബാലഗംഗാധരന്‍ വി. കെ പതാക ഉയര്‍ത്തി.തുടര്‍ന്ന് നടന്ന ചടങ്ങ് മാനന്തവാടി മുന്‍സിപ്പാലിറ്റി വൈസ് ചെയര്‍മാന്‍ ജേക്കബ് സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. മാനന്തവാടി ജിവിഎച്ച് എസ്എസ് പിടിഎ പ്രസിഡന്റ് ബിനു പി ബി; അധ്യക്ഷതവഹിച്ചു.അല്‍ത്താഫ്, സ്മിത എന്നിവര്‍ ആശംസകള്‍ അറിയിച്ചു സംസാരിച്ചു. ജോസ് പുന്നക്കുഴി സ്വാഗതവും റോഷ്‌നി വി എം ചടങ്ങിന് നന്ദിയും അറിയിച്ചു. ഫെബ്രുവരി 12ന് ഞായറാഴ്ച വൈകുന്നേരം നാലുമണിക്ക് സംഗമം സമാപിക്കും.

## Article Content

**മാനന്തവാടി: **മാനന്തവാടി ഗവണ്‍മെന്റ് വെക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൈതാനത്ത് വച്ച് നടക്കുന്ന പതിനേഴാമത് വയനാട് ജില്ലാ റാലി,സ്‌കൗട്ട് ഗൈഡ് സംഗമം എന്നിവയ്ക്ക് തുടക്കം കുറിച്ചു.ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ബാലഗംഗാധരന്‍ വി. കെ പതാക ഉയര്‍ത്തി.തുടര്‍ന്ന് നടന്ന ചടങ്ങ് മാനന്തവാടി മുന്‍സിപ്പാലിറ്റി വൈസ് ചെയര്‍മാന്‍ ജേക്കബ് സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. മാനന്തവാടി ജിവിഎച്ച് എസ്എസ് പിടിഎ പ്രസിഡന്റ് ബിനു പി ബി; അധ്യക്ഷതവഹിച്ചു.അല്‍ത്താഫ്, സ്മിത എന്നിവര്‍ ആശംസകള്‍ അറിയിച്ചു സംസാരിച്ചു. ജോസ് പുന്നക്കുഴി സ്വാഗതവും റോഷ്‌നി വി എം ചടങ്ങിന് നന്ദിയും അറിയിച്ചു. ഫെബ്രുവരി 12ന് ഞായറാഴ്ച വൈകുന്നേരം നാലുമണിക്ക് സംഗമം സമാപിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/96194/17th-wayanad-district-rally-to-be-held-at-mananthavadi-government-vacational-higher-secondary-school-grounds)