---
title: "മാനന്തവാടി നിയോജക മണ്ഡലം മുസ്ലിം ലീഗ് സമ്മേളനത്തിന് തുടക്കമായി. "
english_title: "Mananthavadi Constituency Muslim League Conference has started."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/96198/mananthavadi-constituency-muslim-league-conference-has-started"
published_at: "2023-02-10T22:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e67365d0151_sdfghdfgb.jpg"
keywords: []
---

# മാനന്തവാടി നിയോജക മണ്ഡലം മുസ്ലിം ലീഗ് സമ്മേളനത്തിന് തുടക്കമായി. 

> **Lead Summary:** **മാനന്തവാടി:** മാനന്തവാടി നിയോജക മണ്ഡലം മുസ്ലിം ലീഗ് സമ്മേളനത്തിന് തുടക്കമായി. കുഞ്ഞോത്ത് വെച്ച് ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി പടയന്‍ മുഹമ്മദ്, മണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി. കെ. അസ്മത്തിന് പതാക കൈമാറി സമ്മേളനം ഉദ്ഘാടനം ചെയ്തു. നൂറ് കണക്കിന് വാഹനങ്ങളുടെ അകമ്പടിയോടു കൂടി കൊടിമര ജാഥ പച്ച വിരിച്ച സമ്മേളന നഗരിയായ തരുവണയിലെത്തുകയും മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് കൊടുവേരി അഹമ്മദ് മാസ്റ്റര്‍ പതാക ഉയര്‍ത്തുകയും ചെയ്തു. അതോടൊപ്പം തന്നെ പഞ്ചായത്തിലെ എഴുപത്തിനാലു വയോധികരേന്തിയ എഴുപത്തിനാല് പതാകകള്‍ കൂടി ഉയര്‍ത്തിയതോടെ സമ്മേളനത്തിന് ആവേശോജ്വല തുടക്കമായി.

## Article Content

**മാനന്തവാടി:** മാനന്തവാടി നിയോജക മണ്ഡലം മുസ്ലിം ലീഗ് സമ്മേളനത്തിന് തുടക്കമായി. കുഞ്ഞോത്ത് വെച്ച് ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി പടയന്‍ മുഹമ്മദ്, മണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി. കെ. അസ്മത്തിന് പതാക കൈമാറി സമ്മേളനം ഉദ്ഘാടനം ചെയ്തു. നൂറ് കണക്കിന് വാഹനങ്ങളുടെ അകമ്പടിയോടു കൂടി കൊടിമര ജാഥ പച്ച വിരിച്ച സമ്മേളന നഗരിയായ തരുവണയിലെത്തുകയും മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് കൊടുവേരി അഹമ്മദ് മാസ്റ്റര്‍ പതാക ഉയര്‍ത്തുകയും ചെയ്തു. അതോടൊപ്പം തന്നെ പഞ്ചായത്തിലെ എഴുപത്തിനാലു വയോധികരേന്തിയ എഴുപത്തിനാല് പതാകകള്‍ കൂടി ഉയര്‍ത്തിയതോടെ സമ്മേളനത്തിന് ആവേശോജ്വല തുടക്കമായി.

പതാക കൈമാറുന്ന ചടങ്ങിലും, പതാക ഉയര്‍ത്തുന്ന ചടങ്ങിലും മണ്ഡലം മുസ്ലിം ലീഗ് ഭാരവാഹികളായ കടവത് മുഹമ്മദ്, പടയന്‍ അബ്ദുള്ള, മൊയ്ന്‍ കാസിം, പി. മുഹമ്മദ്, കേളോത് അബ്ദുള്ള, പടയന്‍ റഷീദ്, സി. പി. മൊയ്ദുഹാജി, അസീസ് കൊറോo,പഞ്ചായത്ത് നേതാക്കളായ പി. സി. ഇബ്രാഹിം ഹാജി, ആറങ്ങാടന്‍ മോയി, കൊച്ചി ഹമീദ്, സി. അന്ദ്രുഹാജി, മുതിര മായന്‍, ടി. മൊയ്ദു,പി. മുഹമ്മദ്, എ. കെ. നാസര്‍, പി. കെ. അസീസ്,ഹാരിസ് കാട്ടിക്കുളം, ശിഹാബ് മലബാര്‍,കൊടുവേരി അമ്മദ്,തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

നാളെ രണ്ടു മണിക്ക് വനിതാ സമ്മേളനം മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് പി. കെ. അബൂബക്കര്‍ സി. എച്. മൊയ്ദു സാഹിബ് നഗറില്‍ ഉല്‍ഘാടനം ചെയ്യും. ഞായറാഴ്ചയാണ് യാണ് മണ്ഡലം റാലി. എഴേ നാലില്‍ നിന്നും ആരംഭിച്ചു തരുവണ യില്‍ സമാപിക്കും. സമാപന പൊതുയോഗത്തില്‍ കെ. എം. ഷാജി സംസാരിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/96198/mananthavadi-constituency-muslim-league-conference-has-started)