---
title: "തോമസിൻ്റെ വീട് രാഹുൽ ഗാന്ധി എം.പി. 13-ന് സന്ദർശിക്കും"
english_title: "Rahulgandhi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/96217/rahulgandhi"
published_at: "2023-02-11T05:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e6e10e86964_Picsart_23-02-11_05-57-22-128.jpg"
keywords: []
---

# തോമസിൻ്റെ വീട് രാഹുൽ ഗാന്ധി എം.പി. 13-ന് സന്ദർശിക്കും

> **Lead Summary:** **കൽപ്പറ്റ**: ഭാരത് ജോഡോ യാത്രക്ക് ശേഷം ആദ്യമായി വയനാട്ടിലെത്തുന്ന രാഹുൽ ഗാന്ധി എം.പി. കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പുതുശ്ശേരി പള്ളിപ്പുറം തോമസിൻ്റെ വീട് 13. ന് ഉച്ചക്ക് 2.30-ന് സന്ദർശിക്കും.

## Article Content

**കൽപ്പറ്റ**: ഭാരത് ജോഡോ യാത്രക്ക് ശേഷം ആദ്യമായി വയനാട്ടിലെത്തുന്ന രാഹുൽ ഗാന്ധി എം.പി. കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പുതുശ്ശേരി പള്ളിപ്പുറം തോമസിൻ്റെ വീട് 13. ന് ഉച്ചക്ക് 2.30-ന് സന്ദർശിക്കും.

12-ന് രാത്രി വയനാട്ടിലെത്തുന്ന രാഹുൽ ഗാന്ധി 12-ന് രാവിലെ മുതൽ കലക്ട്രേറ്റിൽ ദിശ, ആസ്പിരേഷണൽ ജില്ല, ഇലക്ട്രിസിറ്റി പ്രോജക്ട്, തുടങ്ങി വിവിധ പദ്ധതികളുടെ അവലോകന യോഗത്തിൽ പങ്കെടുക്കും. 13-ന് ഉച്ചകഴിഞ്ഞ് 3.30 മീനങ്ങാടി പഞ്ചായത്ത് സ്റ്റേഡിയത്തിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ 25 വീടുകളുടെ താക്കോൽദാനം നിർവ്വഹിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/96217/rahulgandhi)