---
title: " ലത്തീഫ് സഅദി ഓർമ പുസ്തക പ്രകാശനം ചെയ്തു"
english_title: "Latif Saadi Memorial Book Released"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/96234/latif-saadi-memorial-book-released"
published_at: "2023-02-11T09:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e712b9047c6_Picsart_23-02-11_09-29-36-692.jpg"
keywords: []
---

#  ലത്തീഫ് സഅദി ഓർമ പുസ്തക പ്രകാശനം ചെയ്തു

> **Lead Summary:**  **ഇരിട്ടി**: സാന്ത്വന പ്രവർത്തനത്തോടപ്പംസുന്നത്ത് ജമാഅത്തിൻ്റെ പ്രബോധന മേഖലയിൽ ജ്വലിച്ച് നിന്ന പണ്ഡിത പ്രതിഭയായിരുന്നു ലത്തിഫ് സഅദിയെന്ന് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന വൈസ് പ്രസിഡൻ്റ് പട്ടുവം കെ.പി.അബൂബക്കർ മുസല്യാർ പറഞ്ഞു. എസ്.വൈ.എസ്. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പണ്ഡിതനും വാഗ്മിയുമായിരുന്ന അബ്ദുൾ ലത്തീഫ് സഅദി പഴശ്ശി ഓർമ്മ പുസ്തകം പ്രകാശന ചടങ്ങും സുന്നിസമ്മേളനവും ഉളിയിൽ മജ്ലിസിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമസ്ത കേന്ദ്ര മുശാവറ സെക്രട്ടറി പുസ്തകം ജബ്ബാർ ഹാജി കളറോടിന് നൽകി പ്രകാശനം ചെയ്തു. അബ്ദുള്ളക്കുട്ടി ബാഖവി അധ്യക്ഷത വഹിച്ചു.

## Article Content

 **ഇരിട്ടി**: സാന്ത്വന പ്രവർത്തനത്തോടപ്പംസുന്നത്ത് ജമാഅത്തിൻ്റെ പ്രബോധന മേഖലയിൽ ജ്വലിച്ച് നിന്ന പണ്ഡിത പ്രതിഭയായിരുന്നു ലത്തിഫ് സഅദിയെന്ന് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന വൈസ് പ്രസിഡൻ്റ് പട്ടുവം കെ.പി.അബൂബക്കർ മുസല്യാർ പറഞ്ഞു. എസ്.വൈ.എസ്. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പണ്ഡിതനും വാഗ്മിയുമായിരുന്ന അബ്ദുൾ ലത്തീഫ് സഅദി പഴശ്ശി ഓർമ്മ പുസ്തകം പ്രകാശന ചടങ്ങും സുന്നിസമ്മേളനവും ഉളിയിൽ മജ്ലിസിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമസ്ത കേന്ദ്ര മുശാവറ സെക്രട്ടറി പുസ്തകം ജബ്ബാർ ഹാജി കളറോടിന് നൽകി പ്രകാശനം ചെയ്തു. അബ്ദുള്ളക്കുട്ടി ബാഖവി അധ്യക്ഷത വഹിച്ചു.

എസ്.വൈ.എസ്. ജില്ലാ പ്രസിഡൻ്റ് റഷിദ് സഖാഫി മെരുവമ്പായി പുസ്തക പരിചയം നടത്തി. എസ്.വൈ.എസ്.സംസ്ഥാന സെക്രട്ടറി ആർ.പി.ഹുസൈൻ, കെ.പി.സി.സി.അംഗം ചന്ദ്രൻ തില്ലങ്കേരി, സി .പി എം. ജില്ലാ സെക്രട്ടറിയേറ്റംഗം പി.പുരുഷോത്തമൻ, മുസ്ലിം ലീഗ് മണ്ഡലം പ്രസിഡൻ്റ് ഇ.പി.ഷംസുദ്ദിൻ, മുഹമ്മദ് സഖാഫി ചൊക്ലി, ഫിർദൗസ് സഖാഫി കടവത്തൂർ, മുനവ്വീർ അമാനി, റഷീദ് നരിക്കോട്,  ഷാഫി ലത്തീഫി, നിസാർ അതിരകം, അഷ്റഫ് സഖാഫി കാടാച്ചിറ, ഉമ്മർ ഹാജി, റമളാൻ മുസ്ല്യാർ, സലിം അമാനി, മിദ്ലാജ് സുറൈജി ,ഷറഫുദ്ദിൻ അമാനി, ഷാജഹാൻ മിസ്ബാഹി, അബൂബക്കർ മുസല്യാർ,  ഏളന്നൂർ, അൻവർ അമാന തുടങ്ങിയവർ സംസാരിച്ചു. എസ്.വൈ.എസ്. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലത്തീഫ് സഅദി ഓർമ്മ പുസ്തക പ്രകാശന ചടങ്ങും സുന്നി സമ്മേളനവും  കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന വൈസ് പ്രസിഡൻ്റ് പട്ടുവം കെ.പി.അബൂബക്കർ മുസ്ല്യാർ ഉദ്ഘാടനം ചെയ്യുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/96234/latif-saadi-memorial-book-released)