---
title: "ഹജ്: റജിസ്ട്രേഷൻ തുടങ്ങി; അപേക്ഷ മാർച്ച് 10 വരെ "
english_title: "Hagg"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/96254/hagg"
published_at: "2023-02-11T11:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e72851b1140_download_(22).jpeg"
keywords: []
---

# ഹജ്: റജിസ്ട്രേഷൻ തുടങ്ങി; അപേക്ഷ മാർച്ച് 10 വരെ 

> **Lead Summary:**  **ന്യൂഡൽഹി: **ഇക്കൊല്ലത്തെ ഹജ് തീർഥാടനത്തിനായുള്ള ഓൺലൈൻ റജിസ്ട്രേഷൻ ആരംഭിച്ചു. മാർച്ച് 10 വരെ അപേക്ഷിക്കാം. പുതിയ ഹജ് നയത്തിന്റെ ഭാഗമായി അപേക്ഷാ ഫീസ് ഒഴി വാക്കിയിട്ടുണ്ടെന്ന് കേന്ദ്ര ഹജ് കമ്മിറ്റി ചെയർമാൻ എ.പി.അബ്ദുല്ലക്കുട്ടി അറിയിച്ചു. അപേക്ഷിക്കാൻ: hajcommittee.gov.in വെബ്സൈറ്റിൽ - Apply now ഓപ്ഷൻ ഉപയോഗിച്ച് റജിസ്റ്റർ ചെയ്യാം. പാസ്പോർട്ടിന്റെ ആദ്യത്തെയും അവസാനത്തെയും പേജു കൾ, പാസ്പോർട്ട് സൈസ് ചിത്രം (വെള്ള നിറമുള്ള പശ്ചാത്തലത്തിൽ), കാൻസൽ ചെയ്ത ചെക്കിന്റെ കോപ്പി, അഡ്രസ് പ്രൂഫിന്റെ പകർപ്പ് എന്നിവ അപ് ലോഡ് ചെയ്യണം. മാർച്ച് 10ന് മുൻപ് എടുത്ത തും 2024 ഫെബ്രുവരി 3 വരെ കാലാവധിയുമുള്ള പാസ്പോർട്ട് ആയിരിക്കണം. തീർഥാടകർക്ക് കോവിഡ് വാക്സിനേഷൻ ആവശ്യമാണ്.

## Article Content

 **ന്യൂഡൽഹി: **ഇക്കൊല്ലത്തെ ഹജ് തീർഥാടനത്തിനായുള്ള ഓൺലൈൻ റജിസ്ട്രേഷൻ ആരംഭിച്ചു. മാർച്ച് 10 വരെ അപേക്ഷിക്കാം. പുതിയ ഹജ് നയത്തിന്റെ ഭാഗമായി അപേക്ഷാ ഫീസ് ഒഴി വാക്കിയിട്ടുണ്ടെന്ന് കേന്ദ്ര ഹജ് കമ്മിറ്റി ചെയർമാൻ എ.പി.അബ്ദുല്ലക്കുട്ടി അറിയിച്ചു. അപേക്ഷിക്കാൻ: hajcommittee.gov.in വെബ്സൈറ്റിൽ - Apply now ഓപ്ഷൻ ഉപയോഗിച്ച് റജിസ്റ്റർ ചെയ്യാം. പാസ്പോർട്ടിന്റെ ആദ്യത്തെയും അവസാനത്തെയും പേജു കൾ, പാസ്പോർട്ട് സൈസ് ചിത്രം (വെള്ള നിറമുള്ള പശ്ചാത്തലത്തിൽ), കാൻസൽ ചെയ്ത ചെക്കിന്റെ കോപ്പി, അഡ്രസ് പ്രൂഫിന്റെ പകർപ്പ് എന്നിവ അപ് ലോഡ് ചെയ്യണം. മാർച്ച് 10ന് മുൻപ് എടുത്ത തും 2024 ഫെബ്രുവരി 3 വരെ കാലാവധിയുമുള്ള പാസ്പോർട്ട് ആയിരിക്കണം. തീർഥാടകർക്ക് കോവിഡ് വാക്സിനേഷൻ ആവശ്യമാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/96254/hagg)