---
title: "റിസോര്‍ട്ട് വിവാദം മാധ്യമസൃഷ്ടി; ഇ.പി ജയരാജനെതിരെ അന്വേഷണമില്ലെന്ന് എം.വി ഗോവിന്ദൻ"
english_title: "Mv govidhan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/96258/mv-govidhan"
published_at: "2023-02-11T11:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e72decf2fc5_IMG-20230211-WA0046.jpg"
keywords: []
---

# റിസോര്‍ട്ട് വിവാദം മാധ്യമസൃഷ്ടി; ഇ.പി ജയരാജനെതിരെ അന്വേഷണമില്ലെന്ന് എം.വി ഗോവിന്ദൻ

> **Lead Summary:**  **തിരുവനന്തപുരം: **റിസോര്‍ട്ട് വിവാദത്തില്‍ ഇ.പി ജയരാജനെതിരെ അന്വേഷണമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. വിവാദം മാധ്യമസൃഷ്ടിയാണെന്നും ആരോപണം ചോർന്നത് അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇ.പി ജയരാജനെതിരെ ഉടന്‍ അന്വേഷണമുണ്ടാവില്ലെന്ന് നേരത്തേ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. പി.ജയരാജന്‍ ഉന്നയിച്ച റിസോര്‍ട്ട് ആരോപണ വാര്‍ത്ത ചോര്‍ന്നത് പോളിറ്റ് ബ്യൂറോ പരിശോധിച്ച ശേഷമായിരിക്കും അന്വേഷണം തീരുമാനിക്കുക.പിബിയുടെ പരിഗണനയില്‍ നേരത്തെ വിഷയം വന്നത് കൊണ്ട് കേന്ദ്രം തീരുമാനിച്ച ശേഷം ഇക്കാര്യത്തില്‍ അന്വേഷണം മതിയെന്നാണ് സംസ്ഥാനകമ്മിറ്റിയില്‍ ഉണ്ടായ പൊതു വികാരം.

## Article Content

 **തിരുവനന്തപുരം: **റിസോര്‍ട്ട് വിവാദത്തില്‍ ഇ.പി ജയരാജനെതിരെ അന്വേഷണമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. വിവാദം മാധ്യമസൃഷ്ടിയാണെന്നും ആരോപണം ചോർന്നത് അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇ.പി ജയരാജനെതിരെ ഉടന്‍ അന്വേഷണമുണ്ടാവില്ലെന്ന് നേരത്തേ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. പി.ജയരാജന്‍ ഉന്നയിച്ച റിസോര്‍ട്ട് ആരോപണ വാര്‍ത്ത ചോര്‍ന്നത് പോളിറ്റ് ബ്യൂറോ പരിശോധിച്ച ശേഷമായിരിക്കും അന്വേഷണം തീരുമാനിക്കുക.പിബിയുടെ പരിഗണനയില്‍ നേരത്തെ വിഷയം വന്നത് കൊണ്ട് കേന്ദ്രം തീരുമാനിച്ച ശേഷം ഇക്കാര്യത്തില്‍ അന്വേഷണം മതിയെന്നാണ് സംസ്ഥാനകമ്മിറ്റിയില്‍ ഉണ്ടായ പൊതു വികാരം.

  ഇപി ജയരാജന്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചാണ് കണ്ണൂര്‍ വെള്ളീക്കലില്‍ റിസോര്‍ട്ട് പണിതതെന്ന ആരോപണം പിബിയുടെ പരിഗണനയില്‍ നേരത്തെ വന്നിരിന്നു. കേന്ദ്രകമ്മിറ്റി അംഗത്തിനെതിരെ ആണ് ആരോപണമെങ്കിലും സംസ്ഥാനത്തുണ്ടായ സംഭവമായത് കൊണ്ട് സംസ്ഥാനകമ്മിറ്റി പരിശോധിക്കട്ടെ എന്ന നിലപാടാണ് പിബി അന്ന് സ്വീകരിച്ചത്. തന്‍റെ വിശദീകരണം സംസ്ഥാനകമ്മിറ്റിയില്‍ നല്‍കിയ ഇ.പി ജയരാജന്‍ പി.ജയരാജന്‍ ഉന്നയിച്ച ആരോപണ വാര്‍ത്ത ചോര്‍ന്നത് പരിശോധിക്കണെന്നാവശ്യവും മുന്നോട്ട് വച്ചിരുന്നു. ഇക്കാര്യം സംസ്ഥാനസെക്രട്ടറിയേറ്റ് പരിഗണിക്കുമെങ്കിലും കേന്ദ്രകമ്മിറ്റി അംഗം ഉന്നയിച്ച ആവശ്യം എന്ന നിലയില്‍ പോളിറ്റ് ബ്യൂറോയുടെ പരിഗണനയിലേക്കും വന്നേക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/96258/mv-govidhan)