---
title: "വെ​ള്ള​രി​ക്കു​ണ്ട് സ​ബ് ആ​ർ.​ടി.​ഒ ഓ​ഫി​സി​ൽ വി​ജി​ല​ൻ​സ് റെ​യ്ഡ്"
english_title: "Vigilance raid at Sub RTO office at Vellarikunde"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/96266/vigilance-raid-at-sub-rto-office-at-vellarikunde"
published_at: "2023-02-11T11:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e7372213b36_Picsart_23-02-11_11-51-48-127.jpg"
keywords: []
---

# വെ​ള്ള​രി​ക്കു​ണ്ട് സ​ബ് ആ​ർ.​ടി.​ഒ ഓ​ഫി​സി​ൽ വി​ജി​ല​ൻ​സ് റെ​യ്ഡ്

> **Lead Summary:** **കാ​ഞ്ഞ​ങ്ങാ​ട്**: വെ​ള്ള​രി​ക്കു​ണ്ട് സ​ബ് ആ​ർ.​ടി.​ഒ ഓ​ഫി​സി​ൽ വി​ജി​ല​ൻ​സ് റെ​യ്ഡ്. മോ​ട്ടോ​ർ വെ​ഹി​കിൾ ഇ​ൻ​സ്പെ​ക്ട​റി​ൽ​നി​ന്നും ആ​റ് ഏ​ജ​ന്‍റു​മാ​രി​ൽ​നി​ന്നും പ​ണം പി​ടി​ച്ചു. ഡി​വൈ.​എ​സ്.​പി കെ.​വി. വേ​ണു​ഗോ​പാ​ലും സം​ഘ​വും ന​ട​ത്തി​യ മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ലാ​ണ് ആ​ർ.​ടി.​ഒ ഓ​ഫി​സി​ൽ ന​ട​ക്കു​ന്ന വ​ൻ ത​ട്ടി​പ്പ് ക​ണ്ടെ​ത്തി​യ​ത്. എം.​വി.​ഐ​യു​ടെ കൈ​യി​ൽ​നി​ന്ന് അ​ന​ധി​കൃ​ത​മാ​യി ക​ണ്ട 7,130 രൂ​പ​യും ഇ​ദ്ദേ​ഹ​ത്തി​ന്‍റെ കാ​ബി​നി​ൽ കൈ​ക്കൂ​ലി ന​ൽ​കാ​നെ​ത്തി​യ ആ​റ് ഏ​ജ​ൻ​റു​മാ​രി​ൽ​നി​ന്ന് 45,140 രൂ​പ​യും പി​ടി​ച്ചെ​ടു​ത്ത​താ​യി വി​ജി​ല​ൻ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

## Article Content

**കാ​ഞ്ഞ​ങ്ങാ​ട്**: വെ​ള്ള​രി​ക്കു​ണ്ട് സ​ബ് ആ​ർ.​ടി.​ഒ ഓ​ഫി​സി​ൽ വി​ജി​ല​ൻ​സ് റെ​യ്ഡ്. മോ​ട്ടോ​ർ വെ​ഹി​കിൾ ഇ​ൻ​സ്പെ​ക്ട​റി​ൽ​നി​ന്നും ആ​റ് ഏ​ജ​ന്‍റു​മാ​രി​ൽ​നി​ന്നും പ​ണം പി​ടി​ച്ചു. ഡി​വൈ.​എ​സ്.​പി കെ.​വി. വേ​ണു​ഗോ​പാ​ലും സം​ഘ​വും ന​ട​ത്തി​യ മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ലാ​ണ് ആ​ർ.​ടി.​ഒ ഓ​ഫി​സി​ൽ ന​ട​ക്കു​ന്ന വ​ൻ ത​ട്ടി​പ്പ് ക​ണ്ടെ​ത്തി​യ​ത്. എം.​വി.​ഐ​യു​ടെ കൈ​യി​ൽ​നി​ന്ന് അ​ന​ധി​കൃ​ത​മാ​യി ക​ണ്ട 7,130 രൂ​പ​യും ഇ​ദ്ദേ​ഹ​ത്തി​ന്‍റെ കാ​ബി​നി​ൽ കൈ​ക്കൂ​ലി ന​ൽ​കാ​നെ​ത്തി​യ ആ​റ് ഏ​ജ​ൻ​റു​മാ​രി​ൽ​നി​ന്ന് 45,140 രൂ​പ​യും പി​ടി​ച്ചെ​ടു​ത്ത​താ​യി വി​ജി​ല​ൻ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

കൈ​ക്കൂ​ലി ന​ൽ​കാ​ൻ ഏ​ജ​ന്‍റു​മാ​ർ ക്യൂ ​നി​ൽ​ക്കു​ന്ന അ​പൂ​ർ​വ കാ​ഴ്ച​യാ​ണ് ആ​ർ.​ടി.​ഒ ഓ​ഫി​സി​ൽ വി​ജി​ല​ൻ​സി​ന് ക​ണ്ട​ത്. വെ​ള്ളി​യാ​ഴ്ച ന​ട​ന്ന ഡ്രൈ​വി​ങ് ടെ​സ്റ്റി​ൽ പ​ങ്കെ​ടു​ത്ത​വ​രെ വി​ജ​യി​പ്പി​ച്ച​തി​ന് കൈ​ക്കൂ​ലി ന​ൽ​കാ​ൻ എ​ത്തി​യ​താ​യി​രു​ന്നു ഏ​ജ​ന്‍റു​മാ​ർ. വെ​ള്ളി​യാ​ഴ്ച 70ഓ​ളം ആ​ളു​ക​ളാ​ണ് ടെ​സ്റ്റി​ന് ഹാ​ജ​രാ​യ​ത്. എ​ല്ലാ​വ​രും വി​വി​ധ ഡ്രൈ​വി​ങ് സ്കൂ​ളു​കാ​രു​ടെ ആ​ളു​ക​ളാ​യാ​ണ് എ​ത്തി​യ​ത്.

ടെ​സ്റ്റി​ന് നേ​രി​ട്ടെ​ത്തു​ന്ന​വ​രെ പ​ല കാ​ര​ണ​ങ്ങ​ൾ പ​റ​ഞ്ഞ് ടെ​സ്റ്റ് തോ​ൽ​പി​ക്കു​ന്ന​ത് പ​തി​വാ​ണെ​ന്ന് വി​ജി​ല​ൻ​സി​ന് പ​രാ​തി ല​ഭി​ച്ചി​രു​ന്നു. ഇ​തു​മൂ​ലം ആ​ളു​ക​ൾ ഡ്രൈ​വി​ങ് സ്കൂ​ളു​ക​ളു​ടെ കീ​ഴി​ൽ മാ​ത്ര​മേ ടെ​സ്റ്റി​ന് ഹാ​ജ​രാ​കാ​റു​ള്ളൂ. ഓ​രോ ആ​ളി​ൽ​നി​ന്ന് 500 രൂ​പ വീ​തം കൈ​ക്കൂ​ലി ന​ൽ​കേ​ണ്ടി​വ​രു​ന്നു. വാ​ഹ​ന​ങ്ങ​ളു​ടെ ഫി​റ്റ്ന​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കു​ന്ന​ത് ഗ്രൗ​ണ്ടി​ൽ വെ​ച്ച് വാ​ഹ​ന​ങ്ങ​ൾ പ​രി​ശോ​ധി​ച്ചാ​ണ്.

ഇ​വ​ക്കൊ​ക്കെ​യും കൈ​ക്കൂ​ലി ന​ൽ​കു​ന്ന​തി​നാ​ണ് പ​ണ​വു​മാ​യി ഏ​ജ​ന്‍റു​മാ​ർ ഓ​ഫി​സി​ലെ​ത്തി​യ​തെ​ന്നാ​ണ് വി​ജി​ല​ൻ​സ് നി​ഗ​മ​നം. രാ​വി​ലെ​ത​ന്നെ വി​ജി​ല​ൻ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ടെ​സ്റ്റ് ഗ്രൗ​ണ്ട് മു​ത​ൽ ര​ഹ​സ്യ​മാ​യി പി​ന്തു​ട​ർ​ന്നാ​ണ് പ​ണം പി​ടി​കൂ​ടി​യ​ത്. വി​ജി​ല​ൻ​സ് ഡി​വൈ.​എ​സ്.​പി കെ.​വി. വേ​ണു​ഗോ​പാ​ലി​ന് പു​റ​മെ പ​രി​ശോ​ധ​ന​യി​ൽ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ വി.​ടി. സു​ഭാ​ഷ് ച​ന്ദ്ര​ൻ, സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ പി.​കെ. ര​ഞ്ജി​ത് കു​മാ​ർ, സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ കെ. ​പ്ര​മോ​ദ് കു​മാ​ർ, ടി.​വി. ര​തീ​ഷ്, ജി​ല്ല പ്ലാ​നി​ങ് ഓ​ഫി​സി​ലെ അ​സി​സ്റ്റ​ൻ​റ് ടൗ​ൺ പ്ലാ​ന​ർ പി.​വി. ബൈ​ജു എ​ന്നി​വ​രു​മു​ണ്ടാ​യി​രു​ന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/96266/vigilance-raid-at-sub-rto-office-at-vellarikunde)