---
title: "വന്യജീവി ആക്രമണം: നഷ്ടപരിഹാരം 24 മണിക്കൂറിനകം "
english_title: "Wildlife attack: Compensation within 24 hours"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/96275/wildlife-attack-compensation-within-24-hours"
published_at: "2023-02-11T12:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e73be50caba_202007170418527093_Wild-animalattack-victims-to-get-Rs-5L-compensation_SECVPF.png"
keywords: []
---

# വന്യജീവി ആക്രമണം: നഷ്ടപരിഹാരം 24 മണിക്കൂറിനകം 

> **Lead Summary:** **ന്യൂഡൽഹി**: വന്യജീവികളുടെ ആക്രമണത്തിൽ കൊല്ലപ്പെടുകയോ പരുക്കേൽക്കുകയോ ചെയ്യുന്നവർക്കുള്ള നഷ്ടപരിഹാരത്തിന്റെ ആദ്യ ഗഡു അപകടമുണ്ടായി 24 മണിക്കൂറിനകം നൽകണമെന്ന് സംസ്ഥാനങ്ങൾക്കു നിർദേ ശം നൽകിയിട്ടുണ്ടെന്ന് കേന്ദ്ര പരിസ്ഥിതി സഹമന്ത്രി അശ്വിനി കുമാർ ചൗബേ രാജ്യസഭയിൽ പി.ടി.ഉഷയെ അറിയിച്ചു.

## Article Content

**ന്യൂഡൽഹി**: വന്യജീവികളുടെ ആക്രമണത്തിൽ കൊല്ലപ്പെടുകയോ പരുക്കേൽക്കുകയോ ചെയ്യുന്നവർക്കുള്ള നഷ്ടപരിഹാരത്തിന്റെ ആദ്യ ഗഡു അപകടമുണ്ടായി 24 മണിക്കൂറിനകം നൽകണമെന്ന് സംസ്ഥാനങ്ങൾക്കു നിർദേ ശം നൽകിയിട്ടുണ്ടെന്ന് കേന്ദ്ര പരിസ്ഥിതി സഹമന്ത്രി അശ്വിനി കുമാർ ചൗബേ രാജ്യസഭയിൽ പി.ടി.ഉഷയെ അറിയിച്ചു.

1972 ലെ വന്യജീവി സംരക്ഷണ നിയമ പ്രകാരം വന്യജീവികളുടെ സംരക്ഷണം ഉറപ്പാക്കാനും മനുഷ്യരും വന്യമൃഗങ്ങളുമായുള്ള സംഘർഷം ഇല്ലാതാക്കാനും കേന്ദ്ര, സം സ്ഥാന സർക്കാരുകൾ വിവിധ പദ്ധതികൾ നടപ്പാക്കുന്നുണ്ട്. കേന്ദ്ര പദ്ധതികൾക്കു കീഴിലെ പ്രദേശങ്ങളിൽ വന്യജീവി ആക്രമണങ്ങൾ മൂലമുണ്ടാകുന്ന നാശ നഷ്ടങ്ങൾക്കു കേന്ദ്ര സർക്കാർ നഷ്ടപരിഹാരം നൽകുന്നുണ്ട്.

ആക്രമണത്തിൽ കൊല്ലപ്പെട്ടാൽ 5 ലക്ഷവും ഗുരുതരമായ പരുക്കിനു 2 ലക്ഷവും ഗുരുതരമല്ലാത്ത പരുക്കിന് 25,000 രൂപയും നഷ്ട പരിഹാരം നൽകുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/96275/wildlife-attack-compensation-within-24-hours)