---
title: "പാട്യം മുതിയങ്ങയിൽ സ്വകാര്യബസ്സിൽ ഇന്നോവ കാറിടിച്ച് കാർ ഡ്രൈവർക്ക് പരിക്കേറ്റു"
english_title: "A private bus collided with an Innova car at Patiyam Muthiyanga"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/96287/a-private-bus-collided-with-an-innova-car-at-patiyam-muthiyanga"
published_at: "2023-02-11T12:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e742c13fc0d_Picsart_23-02-11_12-48-17-264.jpg"
keywords: []
---

# പാട്യം മുതിയങ്ങയിൽ സ്വകാര്യബസ്സിൽ ഇന്നോവ കാറിടിച്ച് കാർ ഡ്രൈവർക്ക് പരിക്കേറ്റു

> **Lead Summary:** **കണ്ണൂർ**: ജില്ലയിലെ കൂത്തുപറമ്പിനടുത്ത പാട്യം മുതിയങ്ങയിൽ സ്വകാര്യബസ്സിൽ ഇന്നോവ കാറിടിച്ച് കാർ ഡ്രൈവർക്ക് പരിക്കേറ്റു. സാരമായി പരിക്കേറ്റ ഡ്രൈവറെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്. മുതിയങ്ങ കളരി താഴെയാണ് അപകടം നടന്നത്. അമിത വേഗത്തിൽ വന്ന ഇന്നോവ കാർ എതിർ ദിശയിൽ നിന്നും വരികയായിരുന്ന സ്വകാര്യ ബസിൽ ഇടിക്കുകയായിരുന്നു.

## Article Content

**കണ്ണൂർ**: ജില്ലയിലെ കൂത്തുപറമ്പിനടുത്ത പാട്യം മുതിയങ്ങയിൽ സ്വകാര്യബസ്സിൽ ഇന്നോവ കാറിടിച്ച് കാർ ഡ്രൈവർക്ക് പരിക്കേറ്റു. സാരമായി പരിക്കേറ്റ ഡ്രൈവറെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്. മുതിയങ്ങ കളരി താഴെയാണ് അപകടം നടന്നത്. അമിത വേഗത്തിൽ വന്ന ഇന്നോവ കാർ എതിർ ദിശയിൽ നിന്നും വരികയായിരുന്ന സ്വകാര്യ ബസിൽ ഇടിക്കുകയായിരുന്നു.

ചെറുഞ്ചേരിയിൽ നിന്നും തലശ്ശേരിയിൽ പോവുകയായിരുന്ന പ്രിൻസ് ബസിനാണ് ഇടിച്ചത്. അപകടത്തിൽ കാർ ഡ്രൈവർക്ക് പരിക്കേറ്റു. സാരമായി പരിക്കേറ്റ ഡ്രൈവറെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്. കാറിൽ ഉണ്ടായിരുന്ന സ്കൂൾ വിദ്യാർത്ഥികളെ നിസ്സാരമായ പരിക്കുകളോടെ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കതിരൂർ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/96287/a-private-bus-collided-with-an-innova-car-at-patiyam-muthiyanga)