---
title: "കൊട്ടിയൂരിൽ വീണ്ടും വന്യജീവി ആക്രമണം"
english_title: "Wildlife attack again in Kotiyur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/96298/wildlife-attack-again-in-kotiyur"
published_at: "2023-02-11T13:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e749e66cfe6_Picsart_23-02-11_13-13-13-244.jpg"
keywords: []
---

# കൊട്ടിയൂരിൽ വീണ്ടും വന്യജീവി ആക്രമണം

> **Lead Summary:** **കൊട്ടിയൂർ** : കൊട്ടിയൂർ അമ്പായത്തോട്ടിലെ തടത്തിൽ അനീഷിന്റെ കിടാവിനെ ആണ് വന്യമൃഗം കടിച്ചു കൊന്നത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. തൊഴുത്തിൽ കെട്ടിയിരുന്ന കിടാവിനെ വന്യമൃഗം ആക്രമിക്കുകയായിരുന്നു. കാലിലും കഴുത്തിലും ആയിരുന്നു കടിയേറ്റത്.

## Article Content

**കൊട്ടിയൂർ** : കൊട്ടിയൂർ അമ്പായത്തോട്ടിലെ തടത്തിൽ അനീഷിന്റെ കിടാവിനെ ആണ് വന്യമൃഗം കടിച്ചു കൊന്നത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. തൊഴുത്തിൽ കെട്ടിയിരുന്ന കിടാവിനെ വന്യമൃഗം ആക്രമിക്കുകയായിരുന്നു. കാലിലും കഴുത്തിലും ആയിരുന്നു കടിയേറ്റത്.

കഴിഞ്ഞ കുറെ ദിവസങ്ങളായി കൊട്ടിയൂർ പഞ്ചായത്ത് പരിധിയിൽ പുലിയുടെ ആക്രമണം നിരന്തരം ഉണ്ട്. പലയിടങ്ങളിലും പുലിയെ നേരിട്ട് കാണുകയും, വളർത്തു മൃഗങ്ങളെ കടിച്ചു കൊന്ന് തിന്നുകയും ചെയ്തിട്ടുണ്ട് . 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/96298/wildlife-attack-again-in-kotiyur)