---
title: "നിയമബോധവൽക്കരണ സെമിനാർ നടത്തി "
english_title: "Conducted legal awareness seminar"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/963/conducted-legal-awareness-seminar"
published_at: "2021-10-03T15:46:00+05:30"
category: "Kanichar"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615983f6c8cc1_PicsArt_10-03-03.45.20.jpg"
keywords: []
---

# നിയമബോധവൽക്കരണ സെമിനാർ നടത്തി 

> **Lead Summary:** **

## Article Content

**

ഏലപ്പീടിക**: അനുഗ്രഹ ആർട്സ് & സ്പോർട്സ് ക്ലബ്ബ് വായനശാല & ഗ്രന്ഥാലയത്തിൻ്റെയും, കണിച്ചാർ ഗ്രാമപഞ്ചായത്തിൻ്റെയും, ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ അനുഗ്രഹവായനശാലയിൽ വെച്ച് സ്ത്രീ സുരക്ഷ നിയമങ്ങളെക്കുറിച്ച് ബോധവൽക്കരണ സെമിനാർ നടത്തി.

സെമിനാർ കണിച്ചാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആൻ്റണി സെബാസ്റ്റ്യൻ ഉദ്‌ഘാടനം ചെയ്തു.വാർഡ് മെമ്പർ ജിമ്മി അബ്രാഹം അദ്ധ്യക്ഷത വഹിച്ചു.തലശ്ശേരി കോടതിയിലെ അഭിഭാഷകൻ  എൻ.സി.ദിഖിൽ സ്ത്രീ സുരക്ഷ നിയമങ്ങളെക്കുറിച്ച് വിശദീകരണം നടത്തി. വായനശാല എക്സിക്യൂട്ടീവ് അംഗം ആർഷ ജിബിൻ സ്വാഗതവും, സി .ഡി.എസ്.മെമ്പർ പ്രമീള സുരേന്ദ്രൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/963/conducted-legal-awareness-seminar)