---
title: "കൊട്ടിയൂരിൽ വർദ്ധിച്ച് വരുന്ന വന്യ ജീവി ശല്യത്തിന് ശാശ്വത പരിഹാരം തേടി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊട്ടിയൂർ യൂനിറ്റ് പ്രക്ഷോഭത്തിലേക്ക് നീങ്ങുന്നു"
english_title: "Kottiyoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/96312/kottiyoor"
published_at: "2023-02-11T14:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e75cf1c83ad_Picsart_23-02-11_14-25-08-535.jpg"
keywords: []
---

# കൊട്ടിയൂരിൽ വർദ്ധിച്ച് വരുന്ന വന്യ ജീവി ശല്യത്തിന് ശാശ്വത പരിഹാരം തേടി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊട്ടിയൂർ യൂനിറ്റ് പ്രക്ഷോഭത്തിലേക്ക് നീങ്ങുന്നു

> **Lead Summary:** **കൊട്ടിയൂർ**: വർദ്ധിച്ച് വരുന്ന വന്യ ജീവി ശല്യത്തിന് ശാശ്വത പരിഹാരം തേടി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊട്ടിയൂർ യൂനിറ്റ് പ്രക്ഷോഭ പരമ്പരയിലേക്ക് നീങ്ങുന്നു. വന്യജീവി ആക്രമണത്തിന് ശാശ്വത പരിഹാരം നാളിതുവരെ ലഭിക്കുന്നില്ല.

## Article Content

**കൊട്ടിയൂർ**: വർദ്ധിച്ച് വരുന്ന വന്യ ജീവി ശല്യത്തിന് ശാശ്വത പരിഹാരം തേടി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊട്ടിയൂർ യൂനിറ്റ് പ്രക്ഷോഭ പരമ്പരയിലേക്ക് നീങ്ങുന്നു. വന്യജീവി ആക്രമണത്തിന് ശാശ്വത പരിഹാരം നാളിതുവരെ ലഭിക്കുന്നില്ല.

റബ്ബർ ടാപ്പിംഗ് തൊഴിലാളികൾ, തൊഴിലുറപ്പുകാർ, വിദ്യാർത്ഥികൾ, തുടങ്ങി എല്ലാം മേഖലയിലും വലിയ പ്രതിസന്ധിയിലാണ്. ഈ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം ലഭിക്കുന്നില്ല എന്നതിൽ പ്രതിഷേധിച്ച് നിരവധി പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുന്നു.

പ്രതിഷേധയോഗം, ഫോറസ്റ്റ് സ്റ്റേഷൻ മാർച്ച്, നിരാഹാര സമരം തുടങ്ങിയ സമരപരിപാടികൾ കെ വി വി ഇ എസ് കൊട്ടിയൂർ യൂണിറ്റ് പ്രഖ്യാപിച്ചു. യൂണിറ്റ് പ്രസിഡന്റ് എസ് ജെ തോമസ്, ജനറൽ സെക്രട്ടറി കെ ജെയിംസ്, വൈസ് പ്രസിഡന്റ് മത്തായി ഇലഞ്ഞിമറ്റം യൂണിറ്റ് വൈസ് പ്രസിഡന്റ് അജീഷ് ഇരിങ്ങോളി എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/96312/kottiyoor)