---
title: "കണ്ണൂർ വിമാനത്താവളത്തിൽ 1 കോടി 33 ലക്ഷത്തി 44 ആയിരം രൂപയുടെ സ്വർണ്ണവുമായി രണ്ടുപേർ പിടിയിലായി "
english_title: "Kannur airport"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/96319/kannur-airport"
published_at: "2023-02-11T15:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e763d69be8e_Picsart_23-02-11_15-14-52-775.jpg"
keywords: []
---

# കണ്ണൂർ വിമാനത്താവളത്തിൽ 1 കോടി 33 ലക്ഷത്തി 44 ആയിരം രൂപയുടെ സ്വർണ്ണവുമായി രണ്ടുപേർ പിടിയിലായി 

> **Lead Summary:** **കണ്ണൂർ**: കണ്ണൂർ വിമാനത്താവളത്തിൽ 1 കോടി 33 ലക്ഷത്തി 44 ആയിരം രൂപയുടെ സ്വർണ്ണവുമായി രണ്ടുപേർ പിടിയിലായി മൈക്രോവേവ് ഓവന്റെ ട്രാൻസ്ഫോർമറിനുള്ളിൽ ഒളിപ്പിച്ച കടത്താൻ ശ്രമിച്ച 1548 ഗ്രാം ഭാരമുള്ള 88,23,600 രൂപ വിലമതിക്കുന്ന സ്വർണ്ണവുമായി നാദാപുരം സ്വദേശിഅബ്ദുൾ ഹക്കിം വട്ടക്കണ്ടിയും 43,20,600 രൂപ വിലമതിപ്പുള്ള 699 ഉം, 59 ഗ്രാമും വരുന്ന സ്വർണവുമായി കാസർകോട് പെരിയ സ്വദേശി മുഹമ്മദ് മുസ്തഫ ബെണ്ടിച്ചാൽ ഹുസൈനുമാണ് പിടിയിലായത്.

## Article Content

**കണ്ണൂർ**: കണ്ണൂർ വിമാനത്താവളത്തിൽ 1 കോടി 33 ലക്ഷത്തി 44 ആയിരം രൂപയുടെ സ്വർണ്ണവുമായി രണ്ടുപേർ പിടിയിലായി മൈക്രോവേവ് ഓവന്റെ ട്രാൻസ്ഫോർമറിനുള്ളിൽ ഒളിപ്പിച്ച കടത്താൻ ശ്രമിച്ച 1548 ഗ്രാം ഭാരമുള്ള 88,23,600 രൂപ വിലമതിക്കുന്ന സ്വർണ്ണവുമായി നാദാപുരം സ്വദേശിഅബ്ദുൾ ഹക്കിം വട്ടക്കണ്ടിയും 43,20,600 രൂപ വിലമതിപ്പുള്ള 699 ഉം, 59 ഗ്രാമും വരുന്ന സ്വർണവുമായി കാസർകോട് പെരിയ സ്വദേശി മുഹമ്മദ് മുസ്തഫ ബെണ്ടിച്ചാൽ ഹുസൈനുമാണ് പിടിയിലായത്.

മൈക്രോവേവ് ഓവനിലെ ട്രാൻസ്ഫോർമറിനുള്ളിൽ ഒളിപ്പിച്ച മെറ്റൽ ബാറിന്റെ രൂപത്തിലും രണ്ട് കുപ്പി ടാൽക്കം പൗഡറിനുള്ളിൽ ചുരുട്ടിയ കാർഡ്ബോർഡ് ഷീറ്റുകൾക്കിടയിൽ ഒട്ടിച്ച ഫോയിൽ സ്ട്രിപ്പുകളുടെ രൂപത്തിലുമാണ് മുഹമ്മദ് മുസ്തഫ ബെണ്ടിച്ചാൽ ഹുസൈൻ സ്വർണം കടത്താൻ ശ്രമിച്ചത്. അസിസ്റ്റന്റ് കമ്മീഷണർ ഇ വി ശിവരാമൻ, സുപ്രണ്ടുമാരായ കൂവൻ പ്രകാശൻ, എസ് ഗീതാകുമാരി എന്നി സംഘമാണ് സ്വർണം പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/96319/kannur-airport)