---
title: "പ്രായം10 മാസം; മൂന്നു മാസത്തിനിടെ അഗ്‌നിക വരച്ചത് 62 ചിത്രങ്ങൾ "
english_title: "Agnika painted 62 pictures in three months"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/96325/agnika-painted-62-pictures-in-three-months"
published_at: "2023-02-11T15:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e767e1b4c61_Picsart_23-02-11_12-59-21-468.jpg"
keywords: []
---

# പ്രായം10 മാസം; മൂന്നു മാസത്തിനിടെ അഗ്‌നിക വരച്ചത് 62 ചിത്രങ്ങൾ 

> **Lead Summary:** **മുഴക്കുന്ന്**: അച്ഛന്റെ കൈയിലിരുന്ന് പത്തു മാസം പ്രായമായ അഗ്നിക രഞ്ചു ബ്രഷ് പിടിച്ച് കാൻവാസിൽ ചിത്രം വരയ്ക്കും. ബ്രഷ് ഉപയോഗിച്ചുള്ള വര മാത്രമാണ് അഗ്നികയുടേത്. മറ്റുള്ളവ രക്ഷിതാക്കൾ ചെയ്യും. ജനിച്ച് ആറാംമാസത്തിൽ കളിക്കാനുള്ള സാധനങ്ങളായി അച്ഛൻ രഞ്ചു മകൾക്ക് നൽകിയത് നിറങ്ങളാണ്.

## Article Content

**മുഴക്കുന്ന്**: അച്ഛന്റെ കൈയിലിരുന്ന് പത്തു മാസം പ്രായമായ അഗ്നിക രഞ്ചു ബ്രഷ് പിടിച്ച് കാൻവാസിൽ ചിത്രം വരയ്ക്കും. ബ്രഷ് ഉപയോഗിച്ചുള്ള വര മാത്രമാണ് അഗ്നികയുടേത്. മറ്റുള്ളവ രക്ഷിതാക്കൾ ചെയ്യും. ജനിച്ച് ആറാംമാസത്തിൽ കളിക്കാനുള്ള സാധനങ്ങളായി അച്ഛൻ രഞ്ചു മകൾക്ക് നൽകിയത് നിറങ്ങളാണ്.

അവ ഉപയോഗിച്ച് അഗ്നിക വരയ്കാൻ തുടങ്ങി. വിദേശ സിനിമ, ഗെയിം, അനിമേഷൻ മേഖലയിൽ വിഷ്വൽ ഡെവലപ്‌മെന്റ് ഡയറക്ടറായി പ്രവർത്തിക്കുന്ന കണ്ണൂർ ജില്ലയിലെ മുഴക്കുന്ന് വട്ടപ്പൊയിൽ സരോവരത്തിൽ എം.വി.രഞ്ചുവിന്റെയും അനഘയുടെയും മകളാണ് അഗ്നിക. ഇക്കഴിഞ്ഞ വിദ്യാരംഭത്തിനാണ് ബ്രഷും പെയിന്റും നൽകിയത്.

അതിനുശേഷം അഗ്നിക വരച്ച ചിത്രം വീടിന്റെ ലിവിങ് മുറിയിൽ വെച്ചു. പെയിന്റിങ് കാണുമ്പോൾ ദിവസവും കുട്ടി സന്തോഷിച്ചു. കുട്ടിയുടെ സന്തോഷം കണ്ട് മൂന്ന് ചിത്രങ്ങൾ കൂടി വരപ്പിച്ചു. പിന്നീട് 15 ചിത്രങ്ങൾ അഗ്നിക വരച്ചു. ജലച്ചായത്തോടുള്ള താത്‌ര്യവും കുട്ടികൾക്ക് അതാണ് നല്ലതെന്ന കാഴ്ചപ്പാടും കാരണം അഗ്നികയ്ക്ക് ജലച്ചായമാണ് വരയ്ക്കാനായി നൽകിയത്.

ഇതിനെ കലയായി കാണുന്നില്ലെന്നും കുട്ടിയുടെ കുസൃതിയായി മാത്രമേ കാണുന്നുള്ളുവെന്നും ചിത്രകലയിൽ ബിരുദാനന്തര ബിരുദധാരിയായ എം വി രഞ്ചു പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/96325/agnika-painted-62-pictures-in-three-months)