---
title: "കെ.എസ്.ഇ.ബി പയ്യന്നൂർ സെക്ഷൻ ഓഫീസിലെ നവീകരിച്ച കസ്റ്റമർ ലോഞ്ചും ക്യാഷ് കൗണ്ടറും ഉപഭോക്താക്കൾക്ക് പ്രദാനം ചെയ്യുന്നത് മികച്ച സൗകര്യങ്ങൾ"
english_title: "K S E B"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/96329/k-s-e-b"
published_at: "2023-02-11T16:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e77019e2198_Picsart_23-02-11_15-59-51-637.jpg"
keywords: []
---

# കെ.എസ്.ഇ.ബി പയ്യന്നൂർ സെക്ഷൻ ഓഫീസിലെ നവീകരിച്ച കസ്റ്റമർ ലോഞ്ചും ക്യാഷ് കൗണ്ടറും ഉപഭോക്താക്കൾക്ക് പ്രദാനം ചെയ്യുന്നത് മികച്ച സൗകര്യങ്ങൾ

> **Lead Summary:** **പയ്യന്നൂർ**: കെ.എസ്.ഇ.ബി പയ്യന്നൂർ സെക്ഷൻ ഓഫീസിലെ നവീകരിച്ച കസ്റ്റമർ ലോഞ്ചും ക്യാഷ് കൗണ്ടറും ഉപഭോക്താക്കൾക്ക് പ്രദാനം ചെയ്യുന്നത് മികച്ച സൗകര്യങ്ങൾ. പുതിയ സൗകര്യങ്ങളിൽ സന്തുഷ്ടരാണെന്ന് ബില്ലടയ്ക്കാനെത്തുന്നവരെല്ലാം സാക്ഷ്യപ്പെടുത്തുന്നു.

## Article Content

**പയ്യന്നൂർ**: കെ.എസ്.ഇ.ബി പയ്യന്നൂർ സെക്ഷൻ ഓഫീസിലെ നവീകരിച്ച കസ്റ്റമർ ലോഞ്ചും ക്യാഷ് കൗണ്ടറും ഉപഭോക്താക്കൾക്ക് പ്രദാനം ചെയ്യുന്നത് മികച്ച സൗകര്യങ്ങൾ. പുതിയ സൗകര്യങ്ങളിൽ സന്തുഷ്ടരാണെന്ന് ബില്ലടയ്ക്കാനെത്തുന്നവരെല്ലാം സാക്ഷ്യപ്പെടുത്തുന്നു.

മഴയും വെയിലും കൊണ്ട് ക്യൂ നിന്ന് വൈദ്യുതി ബില്ലടച്ചതെല്ലാം പഴയ കഥ , കെ എസ് ഇ ബി പയ്യന്നൂർ സെക്ഷൻ ഓഫീസിലെത്തുന്ന ഉപഭോക്താവിനെ കാത്തിരിക്കുന്നത് അത്യാധുനിക സൗകര്യങ്ങളാണ്. ശീതീകരിച്ച മുറിയിൽ ഇരുന്ന് ബില്ലടയ്ക്കുകയും പരാതികളും പ്രശ്നങ്ങളും ബോധിപ്പിക്കുകയും ചെയ്യാം.

ഉപഭോക്തൃ സൗഹൃദപരമായ ഈ മാറ്റം ആശ്വാസവും സ്വാഗതാർഹവുമാണെന്ന് നാട്ടുകാർ പറയുന്നു. മികച്ച കസ്റ്റമർ സർവീസിലേക്ക് വൈദ്യുതി ബോർഡും ജീവനക്കാരും മാറുന്നതിനെ ഏറെ പ്രതീക്ഷയോടെയാണ് കേരളം നോക്കിക്കാണുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/96329/k-s-e-b)