---
title: "ഭാരത് സ്‌ക്കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് വയനാട് ജില്ലാ റാലി നാളെ സമാപിക്കും. കേഡറ്റുകള്‍ക്കായി നടത്തിയ സാഹസിക പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമായി. "
english_title: "The adventure activities conducted for the cadets were impressive."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/96381/the-adventure-activities-conducted-for-the-cadets-were-impressive"
published_at: "2023-02-11T19:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e7a22aad2d5_dfzdgfd.jpg"
keywords: []
---

# ഭാരത് സ്‌ക്കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് വയനാട് ജില്ലാ റാലി നാളെ സമാപിക്കും. കേഡറ്റുകള്‍ക്കായി നടത്തിയ സാഹസിക പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമായി. 

> **Lead Summary:** **മാനന്തവാടി:** ഭാരത് സ്‌ക്കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് വയനാട് ജില്ലാ റാലി നാളെ സമാപിക്കും. കേഡറ്റുകള്‍ക്കായി നടത്തിയ സാഹസിക പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമായി. ടയര്‍ പാസ്സിംഗ്, ടണല്‍ ക്രോസ്സിംഗ്, മങ്കി ക്രോ, ക്രോസ് ബാര്‍, ടാര്‍സന്‍ സിംഗ്, ബാലന്‍ സിംഗ്, കമാന്‍ഡോ ബ്രിഡ്ജ്, ഹാംഗിഗ് ബ്രിഡ്ജ്, സ്‌പൈഡര്‍ നെറ്റ്, റോപ് ക്ലൈംബിങ്ങ്, കോക്കനട്ട് ട്രീ ക്ലൈംബിങ്ങ്, ആര്‍ച്ചറി, സൈക്ലിംഗ്,ബാസ്‌ക്കറ്റ് ബാള്‍ ത്രോ, പോള്‍ ബാലന്‍സിംഗ് തുടങ്ങി 20 ഓളം ഇനങ്ങളാണ് സാഹസിക പ്രവര്‍ത്തനങ്ങളില്‍ ഉണ്ടായിരുന്നത്.പജന്റ് ഷോയും ഉണ്ടായിരുന്നു. നാളെഡിസ്പ്‌ളേ, മാര്‍ച്ച് പാസ്റ്റ് മത്സരം, പാത്രമില്ലാ പാചകം എന്നിവ ഉണ്ടാകും. ജില്ലയിലെ വിവിധ സ്‌ക്കൂളുകളില്‍ നിന്നുള്ള കേഡറ്റുകളും അധ്യാപകരുമടക്കം 2500 പേരാണ് മൂന്ന് ദിവസങ്ങളിലായി മാനന്തവാടി ജി വി എച്ച് എസ് എസ്റ്റില്‍ നടന്ന ജില്ലാ റാലിയില്‍ സംബന്ധിച്ചത്.

## Article Content

**മാനന്തവാടി:** ഭാരത് സ്‌ക്കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് വയനാട് ജില്ലാ റാലി നാളെ സമാപിക്കും. കേഡറ്റുകള്‍ക്കായി നടത്തിയ സാഹസിക പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമായി. ടയര്‍ പാസ്സിംഗ്, ടണല്‍ ക്രോസ്സിംഗ്, മങ്കി ക്രോ, ക്രോസ് ബാര്‍, ടാര്‍സന്‍ സിംഗ്, ബാലന്‍ സിംഗ്, കമാന്‍ഡോ ബ്രിഡ്ജ്, ഹാംഗിഗ് ബ്രിഡ്ജ്, സ്‌പൈഡര്‍ നെറ്റ്, റോപ് ക്ലൈംബിങ്ങ്, കോക്കനട്ട് ട്രീ ക്ലൈംബിങ്ങ്, ആര്‍ച്ചറി, സൈക്ലിംഗ്,ബാസ്‌ക്കറ്റ് ബാള്‍ ത്രോ, പോള്‍ ബാലന്‍സിംഗ് തുടങ്ങി 20 ഓളം ഇനങ്ങളാണ് സാഹസിക പ്രവര്‍ത്തനങ്ങളില്‍ ഉണ്ടായിരുന്നത്.പജന്റ് ഷോയും ഉണ്ടായിരുന്നു. നാളെഡിസ്പ്‌ളേ, മാര്‍ച്ച് പാസ്റ്റ് മത്സരം, പാത്രമില്ലാ പാചകം എന്നിവ ഉണ്ടാകും. ജില്ലയിലെ വിവിധ സ്‌ക്കൂളുകളില്‍ നിന്നുള്ള കേഡറ്റുകളും അധ്യാപകരുമടക്കം 2500 പേരാണ് മൂന്ന് ദിവസങ്ങളിലായി മാനന്തവാടി ജി വി എച്ച് എസ് എസ്റ്റില്‍ നടന്ന ജില്ലാ റാലിയില്‍ സംബന്ധിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/96381/the-adventure-activities-conducted-for-the-cadets-were-impressive)