---
title: "രാജ്യത്തെ കോവിഡ് കേസുകളിൽ നേരിയ കുറവ് "
english_title: "Slight decrease in Kovid cases in the country"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/9639/slight-decrease-in-kovid-cases-in-the-country"
published_at: "2021-11-09T11:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618a0a7970982_images (15).jpeg"
keywords: []
---

# രാജ്യത്തെ കോവിഡ് കേസുകളിൽ നേരിയ കുറവ് 

> **Lead Summary:** ന്യൂഡൽഹി: രാജ്യത്തെ കോവിഡ് കേസുകളിൽ നേരിയ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 10,126 പേർക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഒൻപതു മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കണക്കാണിത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കു പ്രകാരം രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 3,43,77,113 ആയി ഉയർന്നു.

## Article Content

ന്യൂഡൽഹി: രാജ്യത്തെ കോവിഡ് കേസുകളിൽ നേരിയ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 10,126 പേർക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഒൻപതു മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കണക്കാണിത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കു പ്രകാരം രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 3,43,77,113 ആയി ഉയർന്നു.

കോവിഡ് മൂലം 332 മരണങ്ങളാണ് കഴിഞ്ഞ 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ദിവസത്തേതിൽ നിന്ന് 25 ശതമാനത്തിന്‍റെ വർധനവാണ് മരണ നിരക്കിൽ ഉണ്ടായത്. കോവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം 4,61,389 ആയി.

നിലവിൽ 1,40,638 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. 98.25 ശതമാനമാണ് രാജ്യത്തെ കോവിഡ് കോവിഡ് മുക്തി നിരക്ക്. കോവിഡ് പോസിറ്റിവിറ്റി നിരക്ക് 0.93 ശതമാനമാണ്.

കഴിഞ്ഞ 24 മണിക്കൂറിൽ 11,982 പേർ രോഗമുക്തി നേടിയതോടെ രാജ്യത്തെ കോവിഡ് രോഗമുക്തരുടെ എണ്ണം 3,37,75,086 ആയി. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/9639/slight-decrease-in-kovid-cases-in-the-country)