---
title: "ജില്ലാതല ബാലസഭ ട്രൈബൽ കലോത്സവം ആദിതാളം  കൂത്തുപറമ്പ് തൊക്കിലങ്ങാടിയിൽ ."
english_title: "District level Balasabha tribal arts festival "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/96409/district-level-balasabha-tribal-arts-festival"
published_at: "2023-02-11T22:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e7c4b0b4f19_IMG-20230211-WA0218.jpg"
keywords: []
---

# ജില്ലാതല ബാലസഭ ട്രൈബൽ കലോത്സവം ആദിതാളം  കൂത്തുപറമ്പ് തൊക്കിലങ്ങാടിയിൽ .

> **Lead Summary:** കൂത്തുപറമ്പ : കണ്ണൂർ ജില്ലാമിഷന്റെ ആഭിമുഖ്യത്തിൽ ട്രൈബൽ മേഖലയിലെ കുട്ടികളുടെ സർഗ്ഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി ജില്ലാതല ബാലസഭ ട്രൈബൽ കലോത്സവം ആദിതാളം സംഘടിപ്പിച്ചു. കൂത്തുപറമ്പ് തൊക്കിലങ്ങാടി ഹയർസെക്കൻഡറി സ്‌കൂളിലാണ് കാലോത്സവം നടന്നത്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ ഉദ്ഘാടനം നിർവഹിച്ചു. കൂത്തുപറമ്പ് നഗരസഭ ചെയർപേഴ്‌സൺ വി സുജാത അധ്യക്ഷയായി.

## Article Content

കൂത്തുപറമ്പ : കണ്ണൂർ ജില്ലാമിഷന്റെ ആഭിമുഖ്യത്തിൽ ട്രൈബൽ മേഖലയിലെ കുട്ടികളുടെ സർഗ്ഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി ജില്ലാതല ബാലസഭ ട്രൈബൽ കലോത്സവം ആദിതാളം സംഘടിപ്പിച്ചു. കൂത്തുപറമ്പ് തൊക്കിലങ്ങാടി ഹയർസെക്കൻഡറി സ്‌കൂളിലാണ് കാലോത്സവം നടന്നത്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ ഉദ്ഘാടനം നിർവഹിച്ചു. കൂത്തുപറമ്പ് നഗരസഭ ചെയർപേഴ്‌സൺ വി സുജാത അധ്യക്ഷയായി.

സബ് കലക്ടർ സന്ദീപ് കുമാർ, കലാമണ്ഡലം മഹേന്ദ്രൻ എന്നിവർ മുഖ്യാതിഥികളായി. കുടുംബശ്രീ കണ്ണൂർ ജില്ലാ കോ-ഓർഡിനേറ്റർ എം. സുർജിത് സ്വാഗതം പറഞ്ഞു.ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ വി.കെ.സുരേഷ് ബാബു, ചിറ്റാരിപ്പറമ്പ് പഞ്ചായത്ത് പ്രസിഡൻ്റ് വി.ബാലൻ, എം.വി.ശ്രീജ, കെ.അജിത, കെ.മോഹനൻ, കെ.ബിന്ദു, പി.ഷൈജ എന്നിവർ പ്രസംഗിച്ചു.

ട്രൈബൽ മേഖലയിലെ നാനൂറോളം വരുന്ന കലാപ്രതിഭകൾ 21 മത്സര ഇനങ്ങളിലായി അണിനിരന്നു. കൊക്കമാന്തിക്കളി, മംഗലംകളി, പുനംകുത്ത് പാട്ട്, തുടിമുട്ട്, സീതക്കളി, കോൽക്കളി ഉപകരണ സംഗീതംതുടങ്ങിയ ആദിവാസി വിഭാഗങ്ങളുടെ തനത് മത്സരങ്ങൾ കൂടി മേളയുടെ ഭാഗമായി നടന്നു.

സമാപന സമ്മേളനം കെ പി .മോഹനൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. സമ്മാനദാനവും അദ്ദേഹം നിർവഹിച്ചു.കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആർ.ഷീല അധ്യക്ഷയായി. കുടുംബശ്രീ കണ്ണുർ ജില്ലാ കോ-ഓർഡിനേറ്റർ എം. സുർജിത് സ്വാഗതം പറഞ്ഞു. പഞ്ചായത്ത് പ്രസിഡൻ്റുമാരായ എം.വി.ഷിനിജ, എം.റിജി, നഗരസഭ വൈസ് ചെയർമാൻ വി.രാമകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് അംഗം യു.പി.ശോഭ, ജില്ലാ പ്രോഗ്രാം മാനേജർ പി.വിനേഷ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/96409/district-level-balasabha-tribal-arts-festival)