---
title: "ബസ് ഉടമകൾ സമരത്തിലേക്ക്; ഈ മാസം 28ന് കലക്ടറേറ്റ് മാർച്ചും ധർണ്ണയും"
english_title: "Bus owners to strike; Collectorate march and dharna on 28th of this month "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/96415/bus-owners-to-strike-collectorate-march-and-dharna-on-28th-of-this-month"
published_at: "2023-02-11T22:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e7caf9bc257_images_(18).jpeg"
keywords: []
---

# ബസ് ഉടമകൾ സമരത്തിലേക്ക്; ഈ മാസം 28ന് കലക്ടറേറ്റ് മാർച്ചും ധർണ്ണയും

> **Lead Summary:**  തൃശൂർ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തെ ബസ് ഉടമകൾ സമരത്തിലേക്ക്. വിദ്യാർഥികളുടെ കൺസഷൻ നിരക്ക് വർധിപ്പിക്കുക, ഇന്ധനസെസ് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് 28ന് എല്ലാ ജില്ലകളിലും കളക്ടറേറ്റ് മാർച്ചും കൂട്ടധർണയും നടത്തുമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

## Article Content

 തൃശൂർ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തെ ബസ് ഉടമകൾ സമരത്തിലേക്ക്. വിദ്യാർഥികളുടെ കൺസഷൻ നിരക്ക് വർധിപ്പിക്കുക, ഇന്ധനസെസ് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് 28ന് എല്ലാ ജില്ലകളിലും കളക്ടറേറ്റ് മാർച്ചും കൂട്ടധർണയും നടത്തുമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

     മാർച്ച് 31 നുമുമ്പ് വിദ്യാർഥികളുടെ നിരക്ക് വർധിപ്പിച്ചില്ലെങ്കിൽ മറ്റു സംഘടനകളെയും സഹകരിപ്പിച്ച് ഏപ്രിൽ ആദ്യവാരം മുതൽ റോഡ് ടാക്സ് അടയ്ക്കാതെ ജി ഫോം നൽകി അനിശ്ചിത കാലത്തേക്ക് സ്വകാര്യ സ്റ്റേജ് കാരേജ് ബസ് സർവീസ് നിർത്തിവയ്ക്കുമെന്ന് മുന്നറിയിപ്പു നല്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/96415/bus-owners-to-strike-collectorate-march-and-dharna-on-28th-of-this-month)