---
title: "ഏപ്രിൽ 1 മുതൽ വീണ്ടും വാട്ടർ ചാർജ് വർധിപ്പിക്കില്ലെന്നു മന്ത്രി റോഷി അഗസ്റ്റിൻ. "
english_title: "Minister Roshi Augustine said that water charges will not be increased again from April 1."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/96448/minister-roshi-augustine-said-that-water-charges-will-not-be-increased-again-from-april-1"
published_at: "2023-02-12T09:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e861fe9ba71_WhatsApp_Image_2023-02-12_at_9.10.35_AM.jpeg"
keywords: []
---

# ഏപ്രിൽ 1 മുതൽ വീണ്ടും വാട്ടർ ചാർജ് വർധിപ്പിക്കില്ലെന്നു മന്ത്രി റോഷി അഗസ്റ്റിൻ. 

> **Lead Summary:** **കോഴഞ്ചേരി ; **ഏപ്രിൽ 1 മുതൽ വീണ്ടും വാട്ടർ ചാർജ് വർധിപ്പിക്കില്ലെന്നു മന്ത്രി റോഷി അഗസ്റ്റിൻ. കേന്ദ്ര വ്യവസ്ഥ പ്രകാരമുള്ള വർധന വേണ്ടെന്നു വയ്ക്കും. ചെറിയ ഇടവേളയിൽ 2 തവണ നിരക്കു വർധിപ്പിക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാനാണിത്. അധിക വായ്പ അനുവദിക്കുന്നതിന് അടിസ്ഥാന താരിഫിൽ പ്രതിവർഷം 5 % വർധന വേണമെന്നു കേന്ദ്ര സർക്കാർ വ്യവസ്ഥയുണ്ട്.

## Article Content

**കോഴഞ്ചേരി ; **ഏപ്രിൽ 1 മുതൽ വീണ്ടും വാട്ടർ ചാർജ് വർധിപ്പിക്കില്ലെന്നു മന്ത്രി റോഷി അഗസ്റ്റിൻ. കേന്ദ്ര വ്യവസ്ഥ പ്രകാരമുള്ള വർധന വേണ്ടെന്നു വയ്ക്കും. ചെറിയ ഇടവേളയിൽ 2 തവണ നിരക്കു വർധിപ്പിക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാനാണിത്. അധിക വായ്പ അനുവദിക്കുന്നതിന് അടിസ്ഥാന താരിഫിൽ പ്രതിവർഷം 5 % വർധന വേണമെന്നു കേന്ദ്ര സർക്കാർ വ്യവസ്ഥയുണ്ട്.

ഇതുപ്രകാരം നിരക്കു വീണ്ടും വർധിപ്പിക്കാനുള്ള തീരുമാനം ഈ മാസം 6നു മന്ത്രി റോഷി നിയമസഭയെ അറിയിച്ചിരുന്നു. നിയമസഭയിൽ മറുപടി പറഞ്ഞപ്പോൾ വർധന സംബന്ധിച്ചു ചർച്ചകൾ നടന്നിരുന്നില്ലെന്നും പിന്നീടാണ് അടുപ്പിച്ചു നിരക്കു വർധിക്കുന്നതിലെ ബുദ്ധിമുട്ട് വിലയിരുത്തിയതെന്നും മന്ത്രി പറഞ്ഞു.  5 % വർധന ഉണ്ടാകില്ലെന്ന തീരുമാനം കേന്ദ്ര സർക്കാരിനെയും റിസർവ് ബാങ്കിനെയും അറിയിക്കുമെന്നു മന്ത്രി പറഞ്ഞു. ലീറ്ററിന് ഒരു പൈസ വർധിപ്പിച്ചതിലൂടെ വിവിധ താരിഫുകളിൽ 20 മുതൽ 226 ശതമാനം വരെ വർധനയാണു സർക്കാർ ഈ മാസം 3 മുതൽ നടപ്പാക്കിയത്.  കേന്ദ്ര വ്യവസ്ഥ പ്രകാരം അടിസ്ഥാന താരിഫിൽ പ്രതിവർഷം 5 % വർധന 2021 ഏപ്രിൽ മുതലാണു സംസ്ഥാനത്തു നടപ്പാക്കിയത്. 5 വർഷം വരെ ഇതു തുടരണമെന്നാണു വ്യവസ്ഥ. കേന്ദ്ര നിർദേശം നടപ്പാക്കിയില്ലെങ്കിൽ ഓഡിറ്റ് എതിർപ്പും നേരിടേണ്ടതുണ്ട്. ഇതു തരണം ചെയ്യാൻ നിയമോപദേശം തേടാനാണ് ആലോചന. സംസ്ഥാനത്തിന്റെ അഭ്യർഥന കേന്ദ്രം പരിഗണിക്കുമോ എന്നതും നിർണായകമാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/96448/minister-roshi-augustine-said-that-water-charges-will-not-be-increased-again-from-april-1)