---
title: "ചൂടിൽ ഉരുകി കണ്ണൂർ; സംസ്ഥാനത്തു പകൽ താപനില ഉയർന്നു തന്നെ തുടരുന്നു."
english_title: "Day temperature continues to rise in the state."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/96452/day-temperature-continues-to-rise-in-the-state"
published_at: "2023-02-12T09:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e86523c6cd5_OIP.jpeg"
keywords: []
---

# ചൂടിൽ ഉരുകി കണ്ണൂർ; സംസ്ഥാനത്തു പകൽ താപനില ഉയർന്നു തന്നെ തുടരുന്നു.

> **Lead Summary:** **കണ്ണൂർ:** സംസ്ഥാനത്തു പകൽ താപനില ഉയർന്നു തന്നെ തുടരുന്നു. കണ്ണൂർ വിമാനത്താവളത്തിൽ ഏറ്റവും കൂടിയ പകൽ താപനിലയായ 40 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയതായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ഇരിക്കൂറിൽ 39.8 ഡിഗ്രി സെൽഷ്യസാണു ചൂട്. ഏറ്റവും കുറഞ്ഞ പകൽ താപനില ഇടുക്കിയിലെ പീരുമേട്ടിൽ (30.2 ഡിഗ്രി) ആണ്. അതേസമയം, ജനുവരി മുതൽ ഫെബ്രുവരി 8 വരെ സംസ്ഥാനത്ത് 41% അധിക മഴ പെയ്തതായി കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ഇതിൽ ഏറെയും ജനുവരി യിൽ ആയിരുന്നു. എന്നാൽ, ഫെബ്രുവരിയിലെ ആദ്യ ആഴ്ചയിലെ മാത്രം കണക്കെടുപ്പിൽ 46% മഴ കുറവാണ്.

## Article Content

**കണ്ണൂർ:** സംസ്ഥാനത്തു പകൽ താപനില ഉയർന്നു തന്നെ തുടരുന്നു. കണ്ണൂർ വിമാനത്താവളത്തിൽ ഏറ്റവും കൂടിയ പകൽ താപനിലയായ 40 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയതായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ഇരിക്കൂറിൽ 39.8 ഡിഗ്രി സെൽഷ്യസാണു ചൂട്. ഏറ്റവും കുറഞ്ഞ പകൽ താപനില ഇടുക്കിയിലെ പീരുമേട്ടിൽ (30.2 ഡിഗ്രി) ആണ്. അതേസമയം, ജനുവരി മുതൽ ഫെബ്രുവരി 8 വരെ സംസ്ഥാനത്ത് 41% അധിക മഴ പെയ്തതായി കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ഇതിൽ ഏറെയും ജനുവരി യിൽ ആയിരുന്നു. എന്നാൽ, ഫെബ്രുവരിയിലെ ആദ്യ ആഴ്ചയിലെ മാത്രം കണക്കെടുപ്പിൽ 46% മഴ കുറവാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/96452/day-temperature-continues-to-rise-in-the-state)