---
title: "അധ്യയനവർഷം തീരാറായി; പ്രീ പ്രൈമറിയുടെ  'കളിത്തോണി' എത്തിയില്ല."
english_title: "The third term text book did not reach the pre-primary schools in the state despite the end of the academic year."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/96456/the-third-term-text-book-did-not-reach-the-pre-primary-schools-in-the-state-despite-the-end-of-the-academic-year"
published_at: "2023-02-12T09:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e8684af395e_dghtjkguoi.jpg"
keywords: []
---

# അധ്യയനവർഷം തീരാറായി; പ്രീ പ്രൈമറിയുടെ  'കളിത്തോണി' എത്തിയില്ല.

> **Lead Summary:** **തിരുവനന്തപുരം: **അധ്യയന വർഷം അവസാനിക്കാറായിട്ടും സംസ്ഥാനത്തെ പ്രീ പ്രൈമറി സ്കൂളുകളിൽ മൂന്നാം ടേം പാഠ പുസ്തകം എത്തിയില്ല. 'കളിത്തോണി' എന്ന പേരിലുള്ള പു സ്തകം മാത്രമാണു പ്രീ പ്രൈമറിയിലെ എൽകെജി, യുകെജി വിഭാഗങ്ങൾക്കുള്ളത്. കുട്ടികൾക്കു വരയ്ക്കാനും വിവിധ പ്രവർത്തി പരിചയങ്ങൾക്കുള്ള നിർ ദേശങ്ങൾ അടങ്ങിയതുമായ വർക് ബുക്കാണിത്.

## Article Content

**തിരുവനന്തപുരം: **അധ്യയന വർഷം അവസാനിക്കാറായിട്ടും സംസ്ഥാനത്തെ പ്രീ പ്രൈമറി സ്കൂളുകളിൽ മൂന്നാം ടേം പാഠ പുസ്തകം എത്തിയില്ല. 'കളിത്തോണി' എന്ന പേരിലുള്ള പു സ്തകം മാത്രമാണു പ്രീ പ്രൈമറിയിലെ എൽകെജി, യുകെജി വിഭാഗങ്ങൾക്കുള്ളത്. കുട്ടികൾക്കു വരയ്ക്കാനും വിവിധ പ്രവർത്തി പരിചയങ്ങൾക്കുള്ള നിർ ദേശങ്ങൾ അടങ്ങിയതുമായ വർക് ബുക്കാണിത്.

എൽകെജിക്കും യുകെജി ക്കും ഒരു വർഷം 3 വോള്യങ്ങളാണു കളിത്തോണിക്കുള്ളത്. ഇതിൽ ക്രിസ്മസ് അവധിക്കു ശേഷം നൽകേണ്ട മൂന്നാം വോള്യമാണു മുടങ്ങിയത്. ജനുവരി ആദ്യം ലഭിക്കേണ്ട പുസ്തകമാണ് ഇതുവരെയും ലഭിക്കാത്തത്. പഴയ പുസ്തകങ്ങൾ ഉപ യോഗിച്ചു പഠിപ്പിക്കുന്നുണ്ടെങ്കിലും വർക് ബുക്ക് കുട്ടികൾക്കു ലഭിക്കാത്തതു പഠനത്തെ ബാധിക്കുന്നുണ്ടെന്ന് അധ്യാപകർ പറയുന്നു. എല്ലാ ടേമിലും പുസ്തകം വൈകിയാണു ലഭിക്കുന്നതെന്നും പരാതിയുണ്ട്. എസ് സി ഇ ആർ ടി തയാറാ ക്കിയ പുസ്തകം സമഗ്ര ശിക്ഷ കേരള (എസ്എസ് കെ) ആണ് അച്ചടിച്ചു വിതരണം ചെയ്യേണ്ടത്. അച്ചടിയിൽ കാലതാമസമു ണ്ടായതാണു വിതരണം വൈകാൻ കാരണമെന്നു എസ്എസ്കെ പ്രോജക്ട് ഡയറക്ടർ ഡോ. എ.ആർ.സുപ്രിയ പറഞ്ഞു. അച്ചടി കഴിഞ്ഞ പുസ്തകങ്ങൾ പല ജില്ലകളിലും എത്തിയിട്ടുണ്ടെന്നും ഈ ആഴ്ച തന്നെ വിതരണം നടത്തുമെന്നും അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/96456/the-third-term-text-book-did-not-reach-the-pre-primary-schools-in-the-state-despite-the-end-of-the-academic-year)