---
title: "സ്കൂൾ വാഹന സുരക്ഷ പരിശോധന നാളെ മുതൽ "
english_title: "School vehicle safety inspection from tomorrow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/96458/school-vehicle-safety-inspection-from-tomorrow"
published_at: "2023-02-12T09:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e868bf0b2d4_Zfghjkujl.jpg"
keywords: []
---

# സ്കൂൾ വാഹന സുരക്ഷ പരിശോധന നാളെ മുതൽ 

> **Lead Summary:** തിരുവനന്തപുരം: സ്കൂൾ വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ മോട്ടർ വാഹന വകുപ്പിന്റെ പ്രത്യേക പരിശോധന നാളെ മുതൽ. 5 ദിവസം കൊണ്ട് പരമാവ ധി സ്കൂൾ ബസുകളും കുട്ടികളുടെ യാത്രയ്ക്ക് ഉപയോഗിക്കുന്ന മറ്റു വാഹനങ്ങളും പരിശോധിക്കും.

## Article Content

തിരുവനന്തപുരം: സ്കൂൾ വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ മോട്ടർ വാഹന വകുപ്പിന്റെ പ്രത്യേക പരിശോധന നാളെ മുതൽ. 5 ദിവസം കൊണ്ട് പരമാവ ധി സ്കൂൾ ബസുകളും കുട്ടികളുടെ യാത്രയ്ക്ക് ഉപയോഗിക്കുന്ന മറ്റു വാഹനങ്ങളും പരിശോധിക്കും.

കണ്ണൂരിൽ വാഹനം കത്തി ഗർഭിണി ഉൾപ്പെടെ 2 പേർ മരിക്കുകയും മറ്റു പലയിടങ്ങളിലും സ്കൂൾ വാഹനങ്ങൾ അപകടത്തിൽപെടുകയും ചെയ്ത സാഹചര്യത്തിലാണു നിർദേശം. വാഹനങ്ങളുടെ സുരക്ഷാ സംവിധാനങ്ങളും മെക്കാനിക്കൽ സ്ഥിതിയും പരിശോധിക്കും. ഫയർ എക്സ്റ്റിംഗ്വിഷർ, എമർ - ജൻസി വാതിൽ, ഫസ്റ്റ് എയ്ഡ് ബോക്സ്, ഡോർ അറ്റൻഡർമാർ, സ്പീഡ് ഗവർണർ, വാഹനത്തിന്റെ പൊതുവായ അവസ്ഥ, ഓവർലോഡ് എന്നിവ വിലയിരുത്തണം.

മദ്യപിച്ച് വാഹനമോടിക്കുന്ന ഡ്രൈവർമാരെ കണ്ടെത്താൻ ബ്രെത്തലൈസർ ഉപയോഗിക്കും. വിദ്യാർഥികളുമായി സർവീസ് നടത്തുന്ന മറ്റു വാഹനങ്ങളിലും സമാന രീതിയിൽ പരിശോധന നടത്തണം. സുരക്ഷാ വീഴ്ച കണ്ടെത്തുന്ന വാഹനങ്ങൾ തുടർ സർവീസിനു മുൻപ് അവ പരിഹരിച്ചുവെന്ന് ഉറപ്പാക്കണം. വാഹനങ്ങളിലെ ഷോർട് സർക്യൂട്ട് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ ഒഴിവാക്കാൻ ഇലക്ട്രിക്കൽ വയറിങ്, ഫ്യൂസ് തുടങ്ങിയവയും ടയർ, ലൈറ്റ് തുടങ്ങിയവയും പ്രവർത്തനക്ഷമമാണെന്ന് ഉറപ്പാക്കണം. വിദ്യാർഥികളെ പരിഭ്രാന്ത രാക്കാതെ കഴിയുന്നത്ര വേഗം പരിശോധന പൂർത്തിയാക്കണമെ ന്നാണു നിർദേശം. രാവിലെ സ്കൂൾ തുടങ്ങിയ ശേഷം ആരംഭിക്കുന്ന പരിശോധന വൈകിട്ട് സ്കൂൾ വിടുന്നതിനു മുൻപ് പൂർ ത്തിയാക്കുകയും വേണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/96458/school-vehicle-safety-inspection-from-tomorrow)