---
title: "ഉത്തര പുസ്തകങ്ങളില്ല ; പ്ലസ് ടു പരീക്ഷ നടത്തുന്നത് പകർപ്പുവച്ച് . "
english_title: "No answer books; Plus Two Exam will be conducted in duplicate."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/96459/no-answer-books-plus-two-exam-will-be-conducted-in-duplicate"
published_at: "2023-02-12T09:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e8696a997b2_xcfvdgfh.jpg"
keywords: []
---

# ഉത്തര പുസ്തകങ്ങളില്ല ; പ്ലസ് ടു പരീക്ഷ നടത്തുന്നത് പകർപ്പുവച്ച് . 

> **Lead Summary:** **കോഴിക്കോട്: **ഹയർസെ ക്കൻഡറി പൊതു പരീക്ഷയുടെ പ്രായോഗിക പരീക്ഷകൾ തുടങ്ങി ഒരാഴ്ചയായിട്ടും ഉത്തരക്കടലാസുകളെത്തിയില്ല. പ്രാക്ടിക്കൽ പരീക്ഷയുടെ ഉത്തരക്കടലാസുകൾ 2019ലാണ് ഉത്തരപുസ്തക ങ്ങളായി പരിഷ്കരിച്ചത്.

## Article Content

**കോഴിക്കോട്: **ഹയർസെ ക്കൻഡറി പൊതു പരീക്ഷയുടെ പ്രായോഗിക പരീക്ഷകൾ തുടങ്ങി ഒരാഴ്ചയായിട്ടും ഉത്തരക്കടലാസുകളെത്തിയില്ല. പ്രാക്ടിക്കൽ പരീക്ഷയുടെ ഉത്തരക്കടലാസുകൾ 2019ലാണ് ഉത്തരപുസ്തക ങ്ങളായി പരിഷ്കരിച്ചത്.

സാധാരണ പ്രായോഗിക പരീക്ഷകൾക്ക് ഒന്നോ രണ്ടോ ഉത്തരക്കടലാസുകൾ മാത്ര മാണ് കുട്ടികൾക്കു വേണ്ടിവരാറുള്ളത്. അതുകൊണ്ട് ഉത്തര പുസ്തകത്തിൽ രജിസ്റ്റർ നമ്പർ എഴുതാൻ കഴിയുന്ന ആദ്യപേജും മൂന്നോ നാലോ അധികപേജുകളുമാണ് ഉണ്ടാവാറുള്ളത്.

ഫെബ്രുവരി ഒന്നിനു പരീക്ഷ തുടങ്ങുന്നതിനു മുൻപു തന്നെ ഇത് എത്തിക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരുങ്കിലും പല സ്കൂളുകളിലും ലഭിച്ചിട്ടില്ല. ലഭ്യമല്ലാത്ത അവസ്ഥയു ണ്ടെങ്കിൽ ഉത്തരപുസ്തക ത്തിന്റെ ഫോട്ടോസ്റ്റാറ്റ് പകർപ്പുകൾ ഉപയോഗിക്കാനാണ് നിർദേശിച്ചത്. അതുകൊണ്ട് പകർപ്പെടുത്ത ഉത്തരപുസ്തകങ്ങളിലാണ് കുട്ടികൾ പരീക്ഷ എഴുതുന്നത്. പൊതു പരീക്ഷ ഇത്തരത്തിൽ നടത്തുന്നത് ആദ്യമാ യിട്ടാണെന്നും ഗുരുതരമായ ക്രമക്കേടുകൾക്ക് സാധ്യത യുണ്ടെന്നും അധ്യാപകർ ആശങ്കപ്പെടുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/96459/no-answer-books-plus-two-exam-will-be-conducted-in-duplicate)