---
title: "കശുവണ്ടിക്ക് തറ വില കിലോയ്ക്ക് 114 രൂപ"
english_title: "The floor price of cashew is Rs 114 per kg"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/96460/the-floor-price-of-cashew-is-rs-114-per-kg"
published_at: "2023-02-12T10:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e86cf5a4ff9_pathanamthitta-cashew-nuts.jpg.image.845.440.jpg"
keywords: []
---

# കശുവണ്ടിക്ക് തറ വില കിലോയ്ക്ക് 114 രൂപ

> **Lead Summary:** **ഇരിട്ടി: **കശുവണ്ടിക്ക് കിലോയ്ക്ക് 114 രൂപ തറവില നിശ്ചയിച്ചു. വില നിർണയ കമ്മിറ്റി ഓൺ ലൈനായി യോഗം ചേർന്നാണു തീരുമാനം എടുത്തത്. കഴിഞ്ഞ വർഷം നിശ്ചയിച്ച 105 രൂപയെക്കാൾ അധികമാണ് ഇക്കുറി നിശ്ചയിച്ച തുക എങ്കിലും കർഷകർ ആവശ്യപ്പെട്ട വിലയുടെ പകുതി പോലും ആയിട്ടില്ല. വില നിർണയ കമ്മിറ്റിയിൽ കർഷകരുടെ പ്രതിനിധികളെ ഉൾപ്പെടുത്തണമെന്ന ആവശ്യവും പരിഗണിക്കപ്പെട്ടില്ല.

## Article Content

**ഇരിട്ടി: **കശുവണ്ടിക്ക് കിലോയ്ക്ക് 114 രൂപ തറവില നിശ്ചയിച്ചു. വില നിർണയ കമ്മിറ്റി ഓൺ ലൈനായി യോഗം ചേർന്നാണു തീരുമാനം എടുത്തത്. കഴിഞ്ഞ വർഷം നിശ്ചയിച്ച 105 രൂപയെക്കാൾ അധികമാണ് ഇക്കുറി നിശ്ചയിച്ച തുക എങ്കിലും കർഷകർ ആവശ്യപ്പെട്ട വിലയുടെ പകുതി പോലും ആയിട്ടില്ല. വില നിർണയ കമ്മിറ്റിയിൽ കർഷകരുടെ പ്രതിനിധികളെ ഉൾപ്പെടുത്തണമെന്ന ആവശ്യവും പരിഗണിക്കപ്പെട്ടില്ല.

കശുവണ്ടി പരിപ്പിനു കിലോ യ്ക്കു ശരാശരി 1000 രൂപ വിലയുണ്ട്. ഇതനുസരിച്ചു കശുവണ്ടിക്ക് 300 രൂപയുടെ മുകളിൽ കിലോ യ്ക്ക് കർഷകർക്കു നൽകണമെന്നായിരുന്നു കർഷകരുടെ ആവശ്യം കേരളത്തിലെ മുഴുവൻ കർഷകർക്കും വിലയുടെ ഗുണം ലഭിക്കണമെന്ന് കമ്മിറ്റി യോഗത്തിൽ കശുവണ്ടി വികസന കോർപറേഷൻ ചെയർമാൻ ജയമോഹൻ സൂചിപ്പിച്ചെങ്കിലും കർഷകരിൽ നിന്നും കശുവണ്ടി സംഭരിക്കുന്നതിനുള്ള ഡിപ്പോകൾ തുറക്കുന്നതു സംബന്ധിച്ചോ സംഭരണത്തിനു സഹക രണ സംഘങ്ങളെ ചുമതലപ്പെടുത്തുന്നത് സംബന്ധിച്ചോ തീരുമാനം വന്നിട്ടില്ല.

മന്ത്രിസഭയും കർഷകരിൽ നിന്നു ന്യായവില നൽകി കശുവണ്ടി സംഭരിക്കുമെന്നു നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിൽ ഇപ്പോൾ നിശ്ചയിച്ച 114 രൂപ പോലും കർഷകനു ലഭിക്കുമോയെന്ന കാര്യവും നിശ്ചയം ഇല്ല. ഇപ്പോൾ 107 രൂപ വിലയ്ക്കാണ് കച്ചവടക്കാർ കശുവണ്ടി സംഭരിക്കുന്നത്. ഇന്നത്തെ സാഹചര്യത്തിൽ 114 രൂപ വില ആറളം ഫാം കശുവണ്ടിക്ക് മാത്രമാണ് ലഭിക്കാൻ സാധ്യത. കാപ്പെക്സ് - കെഎസ് സി ഡി സി എംഡി രാജേഷ് കൃഷ്ണൻ, കാർഷിക ഉൽപാദന കമ്മിഷണർ, കലക്ടർമാർ, ആറളം ഫാം എംഡി കണ്ണൂർ വികസന കമ്മിഷണർ ഡി.മേഘശ്രീ, മാർക്കറ്റിങ് ഓഫിസർ ആർ.ശ്രീകുമാർ എന്നി വരും മറ്റു കമ്മിറ്റി അംഗങ്ങളും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/96460/the-floor-price-of-cashew-is-rs-114-per-kg)