---
title: "രണ്ടാഴ്ച മുൻപുവരെ തീരെ അവശയായിരുന്നു, ഭക്ഷണമൊന്നും വേണ്ട. എപ്പോഴും ക്ഷീണം; ഇപ്പോൾ എല്ലാം മാറി. "
english_title: "Until two weeks ago he was very weak and did not want any food. Always tired; Now everything has changed."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/96478/until-two-weeks-ago-he-was-very-weak-and-did-not-want-any-food-always-tired-now-everything-has-changed"
published_at: "2023-02-12T11:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e882dde65fd_sfvdf.jpg"
keywords: []
---

# രണ്ടാഴ്ച മുൻപുവരെ തീരെ അവശയായിരുന്നു, ഭക്ഷണമൊന്നും വേണ്ട. എപ്പോഴും ക്ഷീണം; ഇപ്പോൾ എല്ലാം മാറി. 

> **Lead Summary:** > **കണ്ണൂർ :** “രണ്ടാഴ്ച മുൻപുവരെ തീരെ അവശയായിരുന്നു. ഭക്ഷണമൊന്നും വേണ്ട. എപ്പോഴും ക്ഷീണം. ഇപ്പോൾ എല്ലാം മാറി. അവൾ ഹാപ്പിയായപ്പോ നമ്മളും ഹാപ്പി.” ‘ഡോളി’യെന്ന നായയെപ്പറ്റി വാചാലനാകുകയാണ് ഉടമ മുഴപ്പിലങ്ങാട് ‘ലക്ഷ്മി സായൂജ്യ’ത്തിൽ വി. പ്രസാദ്. ഭക്ഷണം കഴിക്കാതെ അവശനിലയിലാണ് എട്ടുവയസ്സുള്ള ‘ഡോളി’യെ ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ എത്തിച്ചത്. ഡോ. പി.കെ. പദ്മരാജ്, ഡോ. നിതിന കെ. ബാബുരാജ്, ഡോ. വർഷ മത്തായി, ഡോ. ശീതൾ ഡോമിനിക്, ഡോ. ഷെർഹാൻ സീവൈ എന്നിവരുടെ നേതൃത്വത്തിൽ പ്രാഥമികചികിത്സ നൽകിയെങ്കിലും അവശത മാറിയില്ല.

## Article Content

> **കണ്ണൂർ :** “രണ്ടാഴ്ച മുൻപുവരെ തീരെ അവശയായിരുന്നു. ഭക്ഷണമൊന്നും വേണ്ട. എപ്പോഴും ക്ഷീണം. ഇപ്പോൾ എല്ലാം മാറി. അവൾ ഹാപ്പിയായപ്പോ നമ്മളും ഹാപ്പി.” ‘ഡോളി’യെന്ന നായയെപ്പറ്റി വാചാലനാകുകയാണ് ഉടമ മുഴപ്പിലങ്ങാട് ‘ലക്ഷ്മി സായൂജ്യ’ത്തിൽ വി. പ്രസാദ്. ഭക്ഷണം കഴിക്കാതെ അവശനിലയിലാണ് എട്ടുവയസ്സുള്ള ‘ഡോളി’യെ ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ എത്തിച്ചത്. ഡോ. പി.കെ. പദ്മരാജ്, ഡോ. നിതിന കെ. ബാബുരാജ്, ഡോ. വർഷ മത്തായി, ഡോ. ശീതൾ ഡോമിനിക്, ഡോ. ഷെർഹാൻ സീവൈ എന്നിവരുടെ നേതൃത്വത്തിൽ പ്രാഥമികചികിത്സ നൽകിയെങ്കിലും അവശത മാറിയില്ല.

പിന്നീട് അൾട്രാസൗണ്ട് സ്കാനിങ്, രക്തപരിശോധന എന്നിവയിലൂടെ ഗർഭപാത്രത്തിൽ പഴുപ്പ് നിറയുന്ന ‘പയോമെട്ര’ എന്ന രോഗമാണ് ഡോളിക്കെന്ന് സ്ഥിരീകരിച്ചു. രണ്ടുമണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ പഴുപ്പ് ബാധിച്ച ഡോളിയുടെ ഗർഭപാത്രവും അണ്ഡാശയവും നീക്കി. വെറ്ററിനറി സർജൻ ഡോ. ഷെറിൻ ബി. സാരംഗിന്റെ നേതൃത്വത്തിൽ ഡോ. വർഷ പ്രദീപ്, ഡോ. ഭാഗ്യ ഉണ്ണിത്താൻ, ഡോ. സ്നേഹ ജോൺസൺ എന്നിവരടങ്ങിയ സംഘമാണ് ‘ഇൻഹലേഷൻ അനസ്തീഷ്യ’ ഉപയോഗിച്ച് ശസ്ത്രക്രിയ നടത്തിയത്. ഇപ്പോൾ ഡോളി സുഖമായിരിക്കുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/96478/until-two-weeks-ago-he-was-very-weak-and-did-not-want-any-food-always-tired-now-everything-has-changed)