---
title: "ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി. ബസിന് തീപിടിച്ചു."
english_title: "KSRTC was running. The bus caught fire."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/96509/ksrtc-was-running-the-bus-caught-fire"
published_at: "2023-02-12T13:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e8a21757f54_dfgdthtyht.jpg"
keywords: []
---

# ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി. ബസിന് തീപിടിച്ചു.

> **Lead Summary:** **തൃശൂര്‍: **പുഴയ്ക്കലില്‍ ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി. ബസിന് തീപിടിച്ചു. നാട്ടുകാര്‍ ഉടന്‍ തന്നെ തീയണച്ചതിനാല്‍ അപകടം ഒഴിവായി. തൃശൂര്‍- കോട്ടയം സൂപ്പര്‍ ഫാസ്റ്റ് ബസിനാണ് തീപിടിച്ചത്. രണ്ടു യൂണിറ്റ് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി.

## Article Content

**തൃശൂര്‍: **പുഴയ്ക്കലില്‍ ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി. ബസിന് തീപിടിച്ചു. നാട്ടുകാര്‍ ഉടന്‍ തന്നെ തീയണച്ചതിനാല്‍ അപകടം ഒഴിവായി. തൃശൂര്‍- കോട്ടയം സൂപ്പര്‍ ഫാസ്റ്റ് ബസിനാണ് തീപിടിച്ചത്. രണ്ടു യൂണിറ്റ് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി.

യാത്രക്കാരെ ഉടന്‍ തന്നെ മാറ്റുകയും തീയണയ്ക്കുകയുമായിരുന്നു. ഡ്രൈവറിരിക്കുന്നിടത്തെ മുന്‍ഭാഗത്ത് നിന്ന് തീപടരുകയായിരുന്നു. എന്‍ജിന്റെ ഭാഗത്തുനിന്ന് പുകയുയര്‍ന്നപ്പോള്‍ തന്നെ ജീവനക്കാര്‍ സമയോചിതമായി ഇടപെട്ടു. തുടര്‍ന്ന് യാത്രക്കാരെ പുറത്തിറക്കി തൊട്ടടുത്തുള്ള പെട്രോള്‍ പമ്പില്‍ നിന്ന് ഫയര്‍ എക്സ്റ്റിംഗ്വിഷര്‍ എത്തിച്ച് തീയണക്കുകയായിരുന്നു. 30 യാത്രക്കാരായിരുന്നു ബസിലുണ്ടായിരുന്നത്.

പുകയുയരുന്നെന്ന് യാത്രക്കാരിലൊരാള്‍ ജീവനക്കാരെ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് വാഹനം നിര്‍ത്തി തീയണച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് കരുതുന്നത്. ബസിന്റെ അടിഭാഗത്തെ വയറിങ്ങില്‍ നിന്ന് പടര്‍ന്നതാകാമെന്ന്‌ ജീവനക്കാര്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/96509/ksrtc-was-running-the-bus-caught-fire)