---
title: "വന്യമൃഗം മൂരിക്കിടാവിനെ കടിച്ചു കൊന്നു."
english_title: "The wild animal bit the calf and killed it."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/96554/the-wild-animal-bit-the-calf-and-killed-it"
published_at: "2023-02-12T19:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e8ea74aff0d_adfgf.jpg"
keywords: []
---

# വന്യമൃഗം മൂരിക്കിടാവിനെ കടിച്ചു കൊന്നു.

> **Lead Summary:** **ബത്തേരി:** നെന്മേനി ഗ്രാമ പഞ്ചായത്ത് പതിനേഴാം വാര്‍ഡ് പാലാക്കുനിയില്‍ വന്യമൃഗം മൂരിക്കിടാവിനെ കടിച്ചു കൊന്നു. വൈകുണ്ഡം അഗ്രി ഫാമില്‍ മേയാന്‍ വിട്ട മൂരിക്കിടാവിനെയാണ് വന്യമൃഗം കൊന്നത്.

## Article Content

**ബത്തേരി:** നെന്മേനി ഗ്രാമ പഞ്ചായത്ത് പതിനേഴാം വാര്‍ഡ് പാലാക്കുനിയില്‍ വന്യമൃഗം മൂരിക്കിടാവിനെ കടിച്ചു കൊന്നു. വൈകുണ്ഡം അഗ്രി ഫാമില്‍ മേയാന്‍ വിട്ട മൂരിക്കിടാവിനെയാണ് വന്യമൃഗം കൊന്നത്.

ഇന്നലെ വൈകുന്നേരം കന്നുകുട്ടി തിരിച്ച് എത്താത്തതിനെ തുടര്‍ന്ന് ജോലിക്കാര്‍ നടത്തിയ തിരച്ചിലിലാണ് ഫാമില്‍ നിന്നും 100 മീറ്റര്‍ അകലെ പകുതി ഭക്ഷിച്ച നിലയില്‍ ജഡം കണ്ടത്. ഒരു മാസം മുന്‍പ് ഇതേ ഫാമിലെ പോത്തിനെ വന്യമൃഗം കൊന്നിരുന്നു. സ്ഥലത്തെത്തിയ മേപ്പാടി റേഞ്ച് വനം വകുപ്പ് ഉദ്യോഗസ്ഥരുമായി ഗ്രാമ പഞ്ചായത്ത് നേതൃത്വം നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ക്യാമറകള്‍ സ്ഥാപിക്കാനും പ്രദേശത്ത് പട്രോളിംഗ് ശക്തമാക്കാനും തീരുമാനിച്ചു.

വൈസ് പ്രസിഡന്റ് റ്റിജി ചെറുതോട്ടില്‍, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജയ മുരളി, ഗ്രാമ പഞ്ചായത്തംഗം ഷാജി പാടിപറമ്പ്, ഗോപി കോളിയാടി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/96554/the-wild-animal-bit-the-calf-and-killed-it)