---
title: "തിരുനെല്ലി വിത്തുത്സവം സമാപിച്ചു"
english_title: "Thirunelli"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/96612/thirunelli"
published_at: "2023-02-13T08:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e9a4c2f2d3e_IMG-20230213-WA0008.jpg"
keywords: []
---

# തിരുനെല്ലി വിത്തുത്സവം സമാപിച്ചു

> **Lead Summary:** **മാനന്തവാടി: **കാർഷിക വയനാടിൻ്റെ പൈതൃകവും പാരമ്പര്യവും നാട്ടറിവുകളും വിത്തറിവുകളും പുതുതലമുറക്ക് പരിചയപ്പെടുത്തി തിരുനെല്ലി വിത്തുത്സവം സമാപിച്ചു, തിരുനെല്ലി വിത്തുൽസവത്തിന്റെ സമാപന സമ്മേളനം മാനന്തവാടി എം.എൽ.എ. ഒ ആർ കേളു ഉദ്ഘാടനം ചെയ്തു. : ബ്ലോക്ക് പഞ്ചായത്ത് വൈ.പ്രസിഡണ്ട് ജയഭാരതി അദ്ധ്യക്ഷത വഹിച്ചു. പത്മശ്രീ ചെറു വയൽ രാമേട്ടനേയും, നാടൻ കിഴങ്ങു വിള അവാർഡ് ജേതാവ് പി ജെ മാനുവലിനേയും പൊന്നാട അണിയിച്ച് ഒ.ആർ കേ ള എം എൽ എ ആദരിച്ചു.

## Article Content

**മാനന്തവാടി: **കാർഷിക വയനാടിൻ്റെ പൈതൃകവും പാരമ്പര്യവും നാട്ടറിവുകളും വിത്തറിവുകളും പുതുതലമുറക്ക് പരിചയപ്പെടുത്തി തിരുനെല്ലി വിത്തുത്സവം സമാപിച്ചു, തിരുനെല്ലി വിത്തുൽസവത്തിന്റെ സമാപന സമ്മേളനം മാനന്തവാടി എം.എൽ.എ. ഒ ആർ കേളു ഉദ്ഘാടനം ചെയ്തു. : ബ്ലോക്ക് പഞ്ചായത്ത് വൈ.പ്രസിഡണ്ട് ജയഭാരതി അദ്ധ്യക്ഷത വഹിച്ചു. പത്മശ്രീ ചെറു വയൽ രാമേട്ടനേയും, നാടൻ കിഴങ്ങു വിള അവാർഡ് ജേതാവ് പി ജെ മാനുവലിനേയും പൊന്നാട അണിയിച്ച് ഒ.ആർ കേ ള എം എൽ എ ആദരിച്ചു.

എടവക പഞ്ചായത്ത് പ്രസിഡണ്ട് എച്ച്.ബി. പ്രദീപ് മാസ്റ്റർ കുട്ടികൾക്കുള്ള സമ്മാനദാനം നടത്തി. ആർ. അജയകുമാർ ബയോ ഡൈവേഴ്സിറ്റി കൺവീനർ ടി.സി.ജോസഫ് എന്നിവർ ചെറു വയൽരാമേട്ടനും, പി.ജെ. മാനുവലിനും കൈകോട്ട് സമ്മാനം നൽകിയത് ശ്രദ്ധേയമായി.വടം വലി മൽസരവും ഉണ്ടായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് മെബർ വിമല, വി.വി.രാമകൃഷ്ണൻ എന്നിവർ ആശംസകൾ നേർന്നു. ശ്രീധർ രാധാകൃഷ്ണൻ വിത്തുൽ സവ റിപ്പോർട്ട് അവതരിപ്പിച്ചു. ആർ. അജയകുമാർ സ്വാഗതവും രാജേഷ് കൃഷ്ണൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/96612/thirunelli)