---
title: "രാഷ്ട്രീയകൊലപാതകികളുടെ ദൈവമാണ് പിണറായി വിജയൻ: ഷാഫി പറമ്പിൽ"
english_title: "Pinarayi Vijayan is the god of political killers: Shafi Parampil"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/96620/pinarayi-vijayan-is-the-god-of-political-killers-shafi-parampil"
published_at: "2023-02-13T09:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e9b90f97db5_Screenshot_20230213-094342_Gallery.jpg"
keywords: []
---

# രാഷ്ട്രീയകൊലപാതകികളുടെ ദൈവമാണ് പിണറായി വിജയൻ: ഷാഫി പറമ്പിൽ

> **Lead Summary:** രാഷ്ട്രീയകൊലപാതകികളുടെ ദൈവമായി മുഖ്യമന്ത്രി പിണറായി വിജയൻ മാറിയെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ഷാഫി പറമ്പിൽ എം.എൽ.എ. ആരോപിച്ചു. യൂത്ത് കോൺഗ്രസ് നേതാവായിരുന്ന ഷുഹൈബിന്റെ അഞ്ചാം രക്തസാക്ഷിത്വ ദിനാചരണം കൂത്തുപറമ്പ് മാറോളിഘട്ടിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

## Article Content

രാഷ്ട്രീയകൊലപാതകികളുടെ ദൈവമായി മുഖ്യമന്ത്രി പിണറായി വിജയൻ മാറിയെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ഷാഫി പറമ്പിൽ എം.എൽ.എ. ആരോപിച്ചു. യൂത്ത് കോൺഗ്രസ് നേതാവായിരുന്ന ഷുഹൈബിന്റെ അഞ്ചാം രക്തസാക്ഷിത്വ ദിനാചരണം കൂത്തുപറമ്പ് മാറോളിഘട്ടിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പാർട്ടി ഗുണ്ടകളെ സംരക്ഷിക്കാൻ രണ്ടുകോടി രൂപയാണ് ഖജനാവിൽനിന്ന് ചെലവഴിച്ചത് -ഷാഫി പറമ്പിൽ പറഞ്ഞു. ജില്ലാ പ്രസിഡൻറ് സുധീപ് ജയിംസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ് കെ.എസ്. ശബരീനാഥൻ എം.എൽ.എ., യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ സെക്രട്ടറി വിദ്യാ ബാലകൃഷ്ണൻ, റഫീഖ് പാണപ്പുഴ, വി. സുരേന്ദ്രൻ, ടി.ഒ. മോഹനൻ, രാജീവൻ എളയാവൂർ, കെ.സി. മുഹമ്മദ് ഫൈസൽ എന്നിവർ പ്രസംഗിച്ചു. ദിനാചരണത്തിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ യുവജനറാലി നടന്നു. റാലി കൂത്തുപറമ്പ് ഹയർ സെക്കൻഡറി സ്കൂളിൽനിന്നാരംഭിച്ചു. നേതാക്കളയ വിനേഷ് ചുള്ളിയാൻ, സന്ദീപ് പാണപ്പുഴ, വി.കെ. ഷിബിന, റോബർട്ട് വെള്ളാംവെള്ളി, റിജിൻ രാജ്, രാഹുൽ ദാമോദരൻ, ജസ്റ്റ്‌സൺ, വി. രാഹുൽ, ദിലീപ് മാത്യു, സിജോ മറ്റപ്പള്ളി, ജോസിൻ ജേക്കബ്, ജോമോൻ ജോസ്, ദുൽകിഫിൽ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/96620/pinarayi-vijayan-is-the-god-of-political-killers-shafi-parampil)