---
title: "മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പാലക്കാട്: ഏഴ് യൂത്ത് കോൺഗ്രസുകാർ കരുതൽ തടങ്കലിൽ"
english_title: "Chief Minister Pinarayi Vijayan today Palakkad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/96662/chief-minister-pinarayi-vijayan-today-palakkad"
published_at: "2023-02-13T12:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e9dbe8e6010_Screenshot_2023-02-13-12-01-40-17_439a3fec0400f8974d35eed09a31f914.jpg"
keywords: []
---

# മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പാലക്കാട്: ഏഴ് യൂത്ത് കോൺഗ്രസുകാർ കരുതൽ തടങ്കലിൽ

> **Lead Summary:** **പാലക്കാട്**: ജില്ലയിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിവിധ പരിപാടികൾക്ക് എത്തുന്നതിന്റെ ഭാഗമായി 7 പേരെ കരുതൽ തടങ്കലിൽ പ്രവേശിപ്പിച്ചു. യൂത്ത് പ്രവർത്തകരായ പ്രശോബ്, സദ്ദാം ഹുസൈൻ, വിനോദ് ചേറാട്ട്, ദീപക് പിഎസ്, പി എസ് വിപിൻ, അരുൺ പ്രസാദ്, ഇക്ബാൽ എന്നിവരെയാണ് കരുതൽ തടങ്കലിലാക്കിയത്. ജില്ലയിൽ വിവിധ പരിപാടികളാണ് മുഖ്യമന്ത്രിക്കുള്ളത്.

## Article Content

**പാലക്കാട്**: ജില്ലയിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിവിധ പരിപാടികൾക്ക് എത്തുന്നതിന്റെ ഭാഗമായി 7 പേരെ കരുതൽ തടങ്കലിൽ പ്രവേശിപ്പിച്ചു. യൂത്ത് പ്രവർത്തകരായ പ്രശോബ്, സദ്ദാം ഹുസൈൻ, വിനോദ് ചേറാട്ട്, ദീപക് പിഎസ്, പി എസ് വിപിൻ, അരുൺ പ്രസാദ്, ഇക്ബാൽ എന്നിവരെയാണ് കരുതൽ തടങ്കലിലാക്കിയത്. ജില്ലയിൽ വിവിധ പരിപാടികളാണ് മുഖ്യമന്ത്രിക്കുള്ളത്.

സിപിഎം പാലക്കാട് ഏരിയാ കമ്മിറ്റി ഓഫീസ് കെട്ടിടം രാവിലെ 11 മണിക്ക് ഉദ്ഘാടനം ചെയ്യും. വൈകുന്നേരം നാലിന് സിപിഎം ആലത്തൂർ ഏരിയ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യും. വൈകുന്നേരം അഞ്ച് മണിക്ക് ആലത്തൂർ ബിഎസ്എസ് ഗുരുകുലം എച്ച്എസ്എസ് സുവർണ ജൂബിലി ആഘോഷത്തിന്റെ സമാപനം ഉദ്ഘാടനം ചെയ്യും.

ഇന്ധന സെസ് ഉൾപ്പെടെയുള്ള നികുതി വർധനവിൽ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിലാണ് യൂത്ത് പ്രവർത്തകരെ കരുതൽ തടങ്കലിലാക്കിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/96662/chief-minister-pinarayi-vijayan-today-palakkad)