---
title: "ഗാന്ധിജയന്തി - ഓൺലൈൻ ലഹരിവിരുദ്ധ ക്വിസ് മത്സരം: ഗോവർദ്ധനും അലൻ ജോസിനും ഒന്നാം സ്ഥാനം"
english_title: "Gandhi Jayanti - Online Anti-Drug Quiz: Govardhan and Alan Jose win first place"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/967/gandhi-jayanti-online-anti-drug-quiz-govardhan-and-alan-jose-win-first-place"
published_at: "2021-10-03T16:09:00+05:30"
category: "Peravoor"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6159888b3cf66_InShot_20211003_160936540.jpg"
keywords: []
---

# ഗാന്ധിജയന്തി - ഓൺലൈൻ ലഹരിവിരുദ്ധ ക്വിസ് മത്സരം: ഗോവർദ്ധനും അലൻ ജോസിനും ഒന്നാം സ്ഥാനം

> **Lead Summary:** **

## Article Content

**

പേരാവൂർ:**പേരാവൂർ എക്സൈസ് വിമുക്തി മിഷൻ, റേഞ്ച് പരിധിയിലെ സ്കൂൾ ലഹരി വിരുദ്ധ ക്ലബ്ബുകളുടെ സഹകരണത്തോടെ സംഘടിപ്പിച്ച ഗാന്ധിജയന്തി ദിന ഓൺലൈൻ ലഹരി വിരുദ്ധ ക്വിസ്മത്സരത്തിൽ ഹൈസ്ക്കുൾ വിഭാഗത്തിൽ കൊട്ടിയൂർ ഐജെഎം ഹൈസ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥി ജി ഗോവർദ്ധനും, ഹയർ സെക്കന്ററി വിഭാഗത്തിൽ കൊളക്കാട് സാന്തോം എച്ച്എസ്എസിലെ അലൻ ജോസും ഒന്നാം സ്ഥാനം നേടി.

പേരാവൂർ സെന്റ് ജോസഫ്സ് എച്ച്എസ് പത്താം ക്ലാസ് വിദ്യാർത്ഥി ബി എസ് കാർത്തിക്, ശാന്തിനികേതൻ ഇംഗ്ലീഷ് സ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർത്ഥി ടെസ്സ ഫ്രാൻസിസ് എന്നിവർ ഹൈസ്കൂൾ വിഭാഗത്തിൽ യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടി.

കൊളക്കാട് സാന്തോം എച്ച് എസ് എസിലെ മൃദുൽ കെ., പേരാവൂർ സെന്റ് ജോസഫ്സ് എച്ച്എസ്എസിലെ ഹർഷ ഗിരീഷ് എന്നിവർ ഹയർ സെക്കന്ററി തലത്തിൽ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

വിജയികൾക്കുള്ള സമ്മാനങ്ങൾ സ്കൂളിൽ എത്തിച്ചു നൽകും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/967/gandhi-jayanti-online-anti-drug-quiz-govardhan-and-alan-jose-win-first-place)