---
title: "ജലസുരക്ഷക്കായി നടത്തുന്ന തടയണ നിർമ്മാണങ്ങൾക്ക് മുൻ നിര പോരാളിയായി കേളകം കൃഷി ഓഫീസർ "
english_title: "For water security"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/96723/for-water-security"
published_at: "2023-02-13T16:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ea121cb325b_Picsart_23-02-13_16-03-49-130.jpg"
keywords: []
---

# ജലസുരക്ഷക്കായി നടത്തുന്ന തടയണ നിർമ്മാണങ്ങൾക്ക് മുൻ നിര പോരാളിയായി കേളകം കൃഷി ഓഫീസർ 

> **Lead Summary:**  **കേളകം: ** വരൾച്ച തടയുന്നതിൻ്റെ ഭാഗമായി നടത്തുന്ന തടയണ നിർമ്മാണങ്ങൾക്ക് കേളകം പഞ്ചായത്തിൽ മുൻ നിര പോരാളിയാണ് കൃഷി ഓഫീസർ കെ.ജി.സുനിൽ. ഓഫീസിലെ നാല് ചുമരുകൾക്കിടെയിരുന്നല്ല കേളകം കൃഷി ഓഫീസറുടെ ഔദ്യോഗിക ജീവിതം. പ്രദേശത്തെ കർഷകരുടെ കൃഷിയിടങ്ങളും, അവരുടെ പ്രശ്ന പരിഹാരവുമാണ് ലക്ഷ്യം. മാനന്തവാടി സ്വദേശിയായ കെ.ജി സുനിൽ യഥാർഥ കർഷകൻ കൂടിയാണ്.കർഷകരുമായി സംവദിക്കാൻ അദ്ദേഹത്തിൻ്റെ മേൽനോട്ടത്തിൽ നിരവധി വാർട്ട് സാപ്പ് ഗ്രൂപ്പുകളുണ്ട്. കാർഷിക പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരമുണ്ടാകും.ജനകീയ ഇടപെടലിലൂടെ ജനമനസ്സുകൾ കീഴടക്കുകയാണ് കെ.ജി.സുനിൽ.

## Article Content

 **കേളകം: ** വരൾച്ച തടയുന്നതിൻ്റെ ഭാഗമായി നടത്തുന്ന തടയണ നിർമ്മാണങ്ങൾക്ക് കേളകം പഞ്ചായത്തിൽ മുൻ നിര പോരാളിയാണ് കൃഷി ഓഫീസർ കെ.ജി.സുനിൽ. ഓഫീസിലെ നാല് ചുമരുകൾക്കിടെയിരുന്നല്ല കേളകം കൃഷി ഓഫീസറുടെ ഔദ്യോഗിക ജീവിതം. പ്രദേശത്തെ കർഷകരുടെ കൃഷിയിടങ്ങളും, അവരുടെ പ്രശ്ന പരിഹാരവുമാണ് ലക്ഷ്യം. മാനന്തവാടി സ്വദേശിയായ കെ.ജി സുനിൽ യഥാർഥ കർഷകൻ കൂടിയാണ്.കർഷകരുമായി സംവദിക്കാൻ അദ്ദേഹത്തിൻ്റെ മേൽനോട്ടത്തിൽ നിരവധി വാർട്ട് സാപ്പ് ഗ്രൂപ്പുകളുണ്ട്. കാർഷിക പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരമുണ്ടാകും.ജനകീയ ഇടപെടലിലൂടെ ജനമനസ്സുകൾ കീഴടക്കുകയാണ് കെ.ജി.സുനിൽ.

കേളകം പഞ്ചായത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ തടയണ നിർമ്മാണത്തിൻ്റെ മുൻ നിരയിൽ അദ്ധ്യാനിക്കുകയായിരുന്നു അദ്ദേഹം. കല്ലുകൾ കെട്ടി മതിലിന് സമാനമായി നിർമ്മിച്ച തടയണ കേളകം പഞ്ചായത്തിലെ ചീങ്കണിപ്പുഴയിലും, ബാവലി പ്പുഴയിലും ജലാശയമായി. ജലസുരക്ഷക്കായി എല്ലാവരും കൈകോർക്കണമെന്നാണ് കൃഷി ഓഫീസർ കെ.ജി.സുനിൽ നൽകുന്ന സന്ദേശം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/96723/for-water-security)