---
title: "സൗജന്യ ആയൂര്‍വേദ മെഡിക്കല്‍ ക്യാമ്പും ബോധവത്കരണ ക്ലാസു നടത്തി"
english_title: "Free Ayurvedic medical camp and awareness class was conducted"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/96729/free-ayurvedic-medical-camp-and-awareness-class-was-conducted"
published_at: "2023-02-13T16:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ea177427f3a_Screenshot_2023-02-13-16-21-36-13_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# സൗജന്യ ആയൂര്‍വേദ മെഡിക്കല്‍ ക്യാമ്പും ബോധവത്കരണ ക്ലാസു നടത്തി

> **Lead Summary:** **കൊട്ടില**: കാരുണ്യ പാലിയേറ്റീവ് കെയര്‍, പിലാത്തറ ലയണ്‍സ് ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തില്‍ സൗജന്യ ആയൂര്‍വേദ മെഡിക്കല്‍ ക്യാമ്പും ബോധവത്കരണ ക്ലാസു നടത്തി. കൊട്ടില കാരുണ്യ കെട്ടിടത്തിൽ ഏഴോം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എന്‍.ഗീത ഉദ്ഘാടനം ചെയ്തു.

## Article Content

**കൊട്ടില**: കാരുണ്യ പാലിയേറ്റീവ് കെയര്‍, പിലാത്തറ ലയണ്‍സ് ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തില്‍ സൗജന്യ ആയൂര്‍വേദ മെഡിക്കല്‍ ക്യാമ്പും ബോധവത്കരണ ക്ലാസു നടത്തി. കൊട്ടില കാരുണ്യ കെട്ടിടത്തിൽ ഏഴോം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എന്‍.ഗീത ഉദ്ഘാടനം ചെയ്തു.

ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് കെ.വി.അശോക്കുമാര്‍ അധ്യക്ഷത വഹിച്ചു. പരിയാരം ഗവ.ആയൂര്‍വേദ മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ.ഗോപകുമാര്‍ ക്ലാസെടുത്തു.

കാരുണ്യ രക്ഷാധികാരി എം.വി.ഗോവിന്ദന്‍, പി.എം.സുബ്രഹ്‌മണ്യന്‍, എം.എസ്.നാരായണന്‍ നമ്പൂതിരി, ഇ.രാമചന്ദ്രന്‍, ടി.എസ്.വിശ്വനാഥന്‍, യു.പി.വി.യശോദ, എ.നാരായണന്‍ എന്നിവര്‍ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/96729/free-ayurvedic-medical-camp-and-awareness-class-was-conducted)